Connect with us

Kerala

പി സി ജോര്‍ജ് എം എല്‍ എ സ്ഥാനം രാജിവച്ചു

Published

|

Last Updated

കോട്ടയം: മുന്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് എം എല്‍ എ സ്ഥാനം രാജിവച്ചു. പി സി ജോര്‍ജിന്റെ കൂറുമാറ്റ നിരോധനം സംബന്ധിച്ച കേസില്‍ സ്പീക്കര്‍ തീരുമാനം എടുക്കാനിരിക്കെയാണ് പി സി ജോര്‍ജിന്റെ രാജി. അയോഗ്യനാക്കിയേക്കുമെന്ന ഭീഷണി നേരിടുന്ന പി സി ജോര്‍ജ് എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
മാണിക്ക് മാതൃകയാകാന്‍ വേണ്ടിയാണ് താന്‍ എം എല്‍ എ സ്ഥാനം രാജിവയ്ക്കുന്നതെന്ന് പി സി ജോര്‍ജ് പറഞ്ഞു. വ്യാഴാഴ്ച സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കും. ഈ സര്‍ക്കാരിന് ഇനി തുടരാന്‍ അവകാശമില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ രാജിവച്ച് ജനവിധി തേടുകയാണ് വേണ്ടത്. ഉമ്മന്‍ചാണ്ടിയെ മുന്‍നിര്‍ത്തിയാല്‍ കോണ്‍ഗ്രസ് ഇനി രക്ഷപ്പെടില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു.

Latest