Connect with us

Gulf

അറബ്-സൗത്ത് അമേരിക്കന്‍ ഉച്ചകോടി ബുധനാഴ്ച്ച തുടങ്ങും

Published

|

Last Updated

റിയാദ്: നാലാമത് അറബ്-സൗത്ത് അമേരിക്കന്‍ ഉച്ചകോടി ബുധനാഴ്ച്ച റിയാദില്‍ തുടങ്ങും. ഉച്ചകോടിയുടെ ഭാഗമായി തലസ്ഥാന നഗരിയിലെ വിമാനത്താവള റോഡ് ഉള്‍പെടെയുള്ള പ്രധാന വീഥികളെല്ലാം അംഗരാജ്യങ്ങളുടെ ദേശീയ പതാകകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്.

അറബ് ലീഗിലെ 22 അംഗരാജ്യങ്ങളും തെക്കേ അമേരിക്കയിലെ 12 രാജ്യങ്ങളും ഉള്‍കൊള്ളുന്നതാണ് അറബ്-സൗത്ത് അമേരിക്കന്‍ ഉച്ചകോടി. രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനായി അംഗരാജ്യമായ ബ്രസീലാണ് അറബ്-സൗത്ത് അമേരിക്കന്‍ സൗഹ്യദം എന്ന ആശയം മുന്നോട്ട് വെച്ചത്. ആദ്യ ഉച്ചകോടി 2005 ല്‍
ബ്രസീലില്‍ തന്നെ നടന്നു. തുടര്‍ന്ന് രണ്ടാം ഉച്ചകോടി ദോഹയിലും മുന്നമാത്തെത് പെറുവിലെ ലിമായിലും ആണ് നടന്നത് .

രാഷ്ട്രത്തലവന്മാര്‍ ഉള്‍പെടെയുള്ളവര്‍ പങ്കെടുക്കുന്ന ഉച്ചകോടിയുടെ ഭാഗമായി നഗരത്തിലെ ഗതാഗത സംവിധാനത്തില്‍ നിയന്ത്രണങ്ങള്‍ വരുത്തിയിട്ടുണ്ട്. രാവിലെ ഒന്‍പത് മണിമുതല്‍ രാത്രി പത്ത് മണിവരെയാണ് കിംഗ് ഫഹദ് റോഡ്, എയര്‍പോര്‍ട്ട് റോഡ് തുടങ്ങിയ ഇടങ്ങളില്‍ നിയന്ത്രണം എര്‍പെടുത്തിയിരിക്കുന്നത്. സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Latest