Kerala
നിയമവ്യവസ്ഥ മാനിച്ച് രാജിവെക്കുന്നു: കെ എം മാണി
തിരുവനന്തപുരം: നിയമമന്ത്രി എന്ന നിലയില്‍ നിയമവ്യവസ്ഥയോടുള്ള ആദരവ് കണക്കിലെടുത്താണ് താന്‍ രാജിവെക്കുന്നതെന്ന് കെ എം മാണി. മുഖ്യമന്ത്രിക്ക് രാജിക്കത്ത് അയച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് പിന്തുണ നല്‍കിയ മുഖ്യമന്ത്രിയോടും മറ്റു എല്ലാവരോടും നന്ദിയുണ്ട്. യുഡിഎഫിനുള്ള കലവറയില്ലാത്ത പിന്തുണ ഇനിയും തുടരുമെന്നും മാണി മാധ്യമങ്ങളോട് പറഞ്ഞു.
---- facebook comment plugin here -----