Connect with us

International

അരലക്ഷത്തിലധികം പേരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഇസില്‍ ഹാക്ക് ചെയ്തു

Published

|

Last Updated

ലണ്ടന്‍: ഇസില്‍ തീവ്രവാദികളുടെ പതിനായിരക്കണക്കിന് ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു. ഹാക്കര്‍മാരുടെ നേതാവിനെ വധിച്ചതിന് പ്രതികാരമായാണ് ഈ നടപടിയെന്നാണ് ഇസില്‍ ഇതിനെ വിശദീകരിക്കുന്നത്. സി ഐ എ, എഫ് ബി ഐ മേധാവികളുടെ ഫോണ്‍ നമ്പറുകളും ഓണ്‍ലൈനില്‍ ഇസില്‍ ഹാക്കര്‍മാര്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
ആഗോളതലത്തില്‍ സൈബര്‍ സുരക്ഷയെ കുറിച്ച് കൂടുതല്‍ ആശങ്ക സൃഷ്ടിച്ചുകൊണ്ടാണ് ഇസില്‍ ഹാക്കിംഗ് നടത്തിയിരിക്കുന്നത്. 54,000 പേരുടെ ട്വിറ്ററുകള്‍ ഹാക്ക് ചെയ്ത് ഇവരുടെ പാസ്‌വേഡും കഴിഞ്ഞ ആഴ്ച ഇസില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. തങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിന്റെ പൂര്‍ത്തീകരണത്തിനാണ് ഇത്തരമൊരു നടപടിയെന്നാണ് ഇതേക്കുറിച്ച് ഇസില്‍ പറയുന്നത്.
ഹാക്ക് ചെയ്യപ്പെട്ട ട്വിറ്റര്‍ അക്കൗണ്ടുകളില്‍ അക്കൗണ്ടിന്റെ ഉടമയുടെ പേരിന് താഴെ ഇസിലിന്റെ ചില അടയാള വാക്യങ്ങളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയകളില്‍ രഹസ്യാന്യേഷണ സംഘത്തലവന്‍മാരുടെ ഫോണ്‍ നമ്പറുകളും നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സഊദി അറേബ്യ, ബ്രിട്ടന്‍ എന്നിവിടങ്ങളിലുള്ളവരുടെ അക്കൗണ്ടുകളാണ് കൂടുതലും ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്.

Latest