Connect with us

Kerala

അഴിമതിക്കാരെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: അഴിമതിക്കാര്‍ ആരായാലും ഈ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എന്നാല്‍ അഴിമതിയുടെ ആക്ഷേപങ്ങള്‍ പറഞ്ഞ് സര്‍ക്കാരിനെ നിര്‍വീര്യമാക്കാന്‍ ശ്രമിച്ചാല്‍ കീഴടങ്ങില്ല. മാണിക്കെതിരെ ഹൈക്കോടതി വിധിയില്‍ ഒന്നുമില്ല. മാണിയുടെ രാജി ആരും ആവശ്യപ്പെട്ടിട്ടില്ല. രാഷ്ട്രീയ ധാര്‍മ്മികതയുടെ പേരിലാണ് അദ്ദേഹം രാജിവച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ധനകാര്യ വകുപ്പ് തല്‍ക്കാലം മുഖ്യമന്ത്രി കൈകാര്യം ചെയ്യാനാണ് മാണി ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്റെ രാജി സ്വീകരിച്ചിട്ടില്ല. മാണിയുമായി ആലോചിച്ച ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ. ഒരു വര്‍ഷത്തിലധികമായി ചര്‍ച്ച ചെയ്യുന്ന ബാര്‍കോഴയില്‍ പുതിയ വെളിപ്പെടുത്തലുമായി ആരു വന്നാലും വിശ്വസനീയമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest