Connect with us

Gulf

ട്രാം പദ്ധതിക്ക് ഒരു വയസ്‌

Published

|

Last Updated

ദുബൈ: പൊതുഗതാഗത രംഗത്ത് ശ്രദ്ധേയമായ ട്രാം ഇന്ന് ഒന്നാം വാര്‍ഷികമാഘോഷിക്കുന്നു. ഒരു വര്‍ഷത്തിനിടയില്‍ ഏറ്റവും സുരക്ഷിതവും സമയബന്ധിതവുമായ സേവനം നടത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ആര്‍ ടി എ ചെയര്‍മാന്‍ മതര്‍ അല്‍ തായര്‍ അറിയിച്ചു. ഒക്‌ടോബര്‍ അവസാനം വരെ 37.25 ലക്ഷം യാത്രക്കാര്‍ ട്രാം സേവനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മറീനയില്‍ നിന്ന് ജെ വി ആര്‍, മീഡിയാ സിറ്റി, നോളജ് വില്ലേജ് വഴി ദുബൈ പോലീസ് അക്കാഡമിക്ക് സമീപം 11 കിലോമീറ്ററിലാണ് സേവനം. 11 ട്രെയിനുകളാണ് ഓടുന്നത്. 96.4 ശതമാനം സമയം പാലിക്കാന്‍ ട്രാമിന് കഴിഞ്ഞിട്ടുണ്ട്. യാത്രക്കാരുടെ സംതൃപ്തി 98 ശതമാനമാണ്.
ട്രാമിന്റെ സുരക്ഷിതത്വത്തിനായി റോഡില്‍ ചില ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. ചില ഇടത് വഴിമാറലുകള്‍ നിരോധിച്ചു. അല്‍ സഫൂഹ് സ്റ്റേഷന്‍ മുതല്‍ ദുബൈ മീഡിയാസിറ്റി സ്റ്റേഷന്‍ വരെ സൈക്കിള്‍ പാത ഒരുക്കിയിട്ടുണ്ട്, മതര്‍ അല്‍ തായര്‍ വ്യക്തമാക്കി.

---- facebook comment plugin here -----

Latest