Connect with us

Kerala

മാണി അവസാനം ഒപ്പിട്ടത് ജീവനക്കാര്‍ക്കുള്ള ക്ഷാമബത്താ ഫയലില്‍

Published

|

Last Updated

തിരുവനന്തപുരം: ധനമന്ത്രിയെന്ന നിലയില്‍ കെ എം മാണി ഏറ്റവുമൊടുവില്‍ ഉത്തരവിട്ടത് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആറ് ശതമാനം അധിക ക്ഷാമബത്ത അനുവദിക്കുന്നതിനുള്ള ഫയലില്‍.
ഇതോടെ സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 92 ശതമാനമായി ഉയരും. 2015 ജൂലൈ മുതല്‍ ഇതിന് പ്രാബല്യമുണ്ടായിരിക്കും. വര്‍ധിപ്പിച്ച ഡി എ ഡിസംബര്‍ മാസത്തെ ശമ്പളത്തോടൊപ്പം ലഭിക്കും.
കുടിശ്ശിക പി എഫില്‍ ലയിപ്പിക്കും. പെന്‍ഷന്‍കാര്‍ക്ക് കുടിശ്ശിക പണമായി ലഭിക്കും. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മുഴുവന്‍ ക്ഷാമബത്തയും ഇതോടെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ലഭ്യമാകും.
പ്രതിവര്‍ഷം 83 കോടി രൂപയുടെ അധികബാധ്യതയാണ് ഇതുമൂലം സര്‍ക്കാരിനുണ്ടാകുക.

---- facebook comment plugin here -----

Latest