Connect with us

Malappuram

പുറത്താക്കിയശേഷം രാജി: ചേളാരിവിഭാഗം നേതാവിനെതിരെ ലീഗ്കമ്മിറ്റി

Published

|

Last Updated

തിരൂരങ്ങാടി: മുസ്‌ലിം ലീഗില്‍ നിന്ന് പുറത്താക്കപ്പെട്ട തിരൂരങ്ങാടി നഗരസഭാ അഞ്ചാം ഡിവിഷന്‍ സെക്രട്ടറിയും ചേളാരി വിഭാഗം സുന്നി നേതാവുമായ പുളിക്കല്‍ മുഹമ്മദലിയുടെ ആരോപണത്തിനെതിരെ മുസ്‌ലിം ലീഗ്. ഇദ്ദേഹം മുസ്‌ലിം ലീഗ് അഞ്ചാം ഡിവിഷന്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവെച്ചുവെന്നും അതിന് കാരണമായി പറഞ്ഞ കാര്യങ്ങളും അടിസ്ഥാനരഹിതമാണെന്ന് ഡിവിഷന്‍ മുസ്‌ലിം ലീഗ് കമ്മിറ്റി അറിയിച്ചു.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ആറാം ഡിവിഷനില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച മുസ്‌ലിംലീഗിലെ വി വി സുലൈമാനെ പരാജയപ്പെടുത്തുന്നതിന് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ചേര്‍ന്ന് രഹസ്യമായും സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പേരില്‍ ഇക്കഴിഞ്ഞ ആറിന് ചേര്‍ന്ന് മുസ് ലിംലീഗ് കമ്മിറ്റി ഇദ്ദേഹത്തിനെതിരെ നടപടി എടുക്കുകയും പാര്‍ട്ടിയുടെ ഭാരവാഹിത്വത്തില്‍ നിന്ന് നീക്കം ചെയ്തതായി രേഖാമൂലം കത്ത് നല്‍കുകയും ചെയ്തിരുന്നു. ഈ കത്ത് കൈപറ്റിയ ശേഷമാണ് ഇത്തരത്തിലുള്ള രാജി നാടകം ഇദ്ദേഹം നടത്തുന്നത്.
എന്നല്ലാതെ പാര്‍ട്ടിക്ക് ഇതുവരെ രേഖാമൂലം രാജികത്ത് നല്‍കിയിട്ടില്ല. അഞ്ചുവര്‍ഷം മുമ്പ് നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇതേവാര്‍ഡില്‍ മത്സരിച്ച ഇതേ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തുന്നതിനും എതിര്‍ സ്ഥാനാര്‍ഥിയായ ജമാഅത്ത് നേതാവിനെ വിജയിപ്പിക്കുന്നതിനും പ്രവര്‍ത്തിച്ചതിന് ഇയാള്‍ പാര്‍ട്ടി നടപടിക്ക് വിധേയനായിരുന്നു. ഈ അടുത്തകാലത്താണ് നടപടി പിന്‍വലിച്ച് പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തതെന്നും മുസ്‌ലിംലീഗ് ഡിവിഷന്‍ പ്രസിഡന്റ് വി വി ഇബ്‌റാഹീംകുട്ടി ഹാജി സെക്രട്ടറി കെ പി ബീരാന്‍കുട്ടി ഹാജി എന്നിവര്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

Latest