Connect with us

Gulf

സൗദിയിലേക്ക് അഞ്ച് വര്‍ഷത്തേക്കുള്ള സന്ദര്‍ശക വിസ അനുവദിച്ചു

Published

|

Last Updated

ജിദ്ദ: സൗദിയിലേക്ക് അഞ്ച് വര്‍ഷത്തേക്കുള്ള വിസിറ്റ് വിസ അനുവദിക്കുവാന്‍ തീരുമാനിച്ചു. സൗദിയുമായി വ്യാപാരക്കരാരില്‍ ഏര്‍പ്പെടുന്ന വിദേശികള്‍ക്കാണു ഈ ആനുകൂല്യം ലഭിക്കുകയെന്ന് വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി.
സൗദി വ്യവസായികള്‍ക്ക് അഞ്ച് വര്‍ഷ കാലാവധിയുള്ള വിസ അനുവദിച്ച രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കാണു സൗദിയും ഈ മള്‍ട്ടിപ്പിള്‍ റി എന്റ്രി വിസ അനുവദിക്കുക. വിദേശ കാര്യ മന്ത്രാലയ വിസാ വിഭാഗം മേധാവി അലി അബ്ദുറഹ്മാന്‍ അല്‍ യൂസുഫാണു ഇക്കാര്യം വ്യക്തമാക്കിയത്.
ഹജ്ജ്, ഉംറ, തൊഴില്‍ വിസകള്‍ ഒഴികെ സൗദി പൗരന്മാര്‍ക്ക് വിദേശ രാജ്യങ്ങള്‍ നല്കുന്ന സേവനങ്ങള്‍ അതാത് വിദേശ രാജ്യക്കാര്‍ക്കും ലഭിക്കുന്നതാണ് പുതിയ വിസിറ്റ് വിസാ സംവിധാനം. നേരത്തേ അമേരിക്കക്ക് മാത്രമാണു സൗദി ഇത്തരം വിസകള്‍ അനുവദിച്ചിരുന്നത്.

സൗദി സ്ഥാപനങ്ങളുമായി ധാരണയുണ്ടാക്കാനുമായി ആവര്ത്തിചച്ച് സന്ദര്ശഇനം നടത്താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തെ കാലാവധിയും ഒന്നിലധികം തവണ വന്നുപോകാന്‍ സൗകര്യവുമുള്ള സന്ദര്ശാന വിസ അനുവദിക്കാനാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പദ്ധതി. വിദേശ വ്യവസായ രാജ്യങ്ങളുമായി ധാരണപത്രം ഒപ്പുവെച്ച ശേഷമാണ് അഞ്ച് വര്ഷ വിസ അനുവദിച്ചുതുടങ്ങുക.