Connect with us

Kerala

അടുത്ത വര്‍ഷം പാഠപുസ്തകങ്ങള്‍ ഏപ്രിലില്‍ തന്നെ: മന്ത്രി അബ്ദുര്‍റബ്ബ്

Published

|

Last Updated

തിരുവനന്തപുരം: അടുത്ത അധ്യായന വര്‍ഷത്തെ സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ ഫലം പ്രഖ്യാപിക്കുന്ന ഏപ്രില്‍ തന്നെ വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്. ഇതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. അടുത്ത അധ്യായന വര്‍ഷം പഠനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ പാഠപുസ്തം വിതരണം പൂര്‍ത്തിയാക്കും. ഇക്കൊല്ലത്തെ രണ്ടാംഘട്ട പാഠപുസ്തകം നവംബര്‍ ഒന്നിന് മുമ്പ് തന്നെ ലഭ്യമാക്കാനായിട്ടുണ്ട്. തെരഞ്ഞെടുപ്പായതിനാല്‍ അനിശ്ചിതത്വത്തിലായ ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലം മാറ്റം സംബന്ധിച്ച് ഒരാഴ്ചക്കുള്ളില്‍ തീരുമാനമെടുക്കും. കൊച്ചിയില്‍ നടത്താനിരുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവം തിരുവനന്തപുരത്തേക്ക് മാറ്റി. കൊച്ചി മെട്രോയുടെ ജോലികള്‍ നടക്കുന്നതിനാലാണ് കലോത്സവം തിരുവനന്തപുരത്തേക്ക് മാറ്റിയത്. ജനുവരി 17 മുതല്‍ 23 വരെയാണ് കലോത്സവം. മേളയില്‍ അപ്പീലുമായി വരുന്നവരുടെ എണ്ണം നിയന്ത്രിക്കുന്നതിന് നടപടി എടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Latest