Connect with us

Organisation

കേരള മുസ്്‌ലിം ജമാഅത്ത് യൂനിറ്റുകള്‍ നിലവില്‍ വന്നു

Published

|

Last Updated

പാലക്കാട്: ജില്ലയിലെ കിഴക്കന്‍ മേഖലയായ കഞ്ചിക്കോട്, പാറ സര്‍ക്കിളുകളുടെ കീഴില്‍ കേരള മുസ്്‌ലിം ജമാഅത്തും എസ് വൈ എസും യൂനിറ്റ്തലത്തില്‍ നിലവില്‍ വന്നു. പുതുശ്ശേരി കുരിടിക്കാട് സുന്നി ഹാളില്‍ നടന്ന രൂപവത്ക്കരണ യോഗത്തില്‍ ബദര്‍കൂട്ടി പുതുശ്ശേരി അധ്യക്ഷത വഹിച്ചു.
സിദ്ദീഖ് നിസാമി അല്‍ഹസനി ഉദ്ഘാടനവും തുടര്‍ന്ന് നടന്ന എസ് വൈ എസ് എന്ത് എന്തിനെ എന്ന വിഷയത്തിലുള്ള ക്ലാസിന് നേതൃത്വം നല്‍കുകയും ചെയ്തു.
എസ് വൈ എസ് സര്‍ക്കിള്‍ സെക്രട്ടറി ഹക്കീം, സര്‍ക്കിള്‍ വൈസ് പ്രസിഡന്റ് അബ്്ദുല്‍ ബാരി, ഷാഹുല്‍ ഹമീദ് കൊയ്യാമരക്കാട് എന്നിവര്‍ പ്രസംഗിച്ചു. എച്ച് ഫജറുള്ള സ്വാഗതവും എ സുലൈമാന്‍ നന്ദിയും പറഞ്ഞു.
കേരള മുസ്്‌ലിം യൂനിറ്റ് ജമാഅത്ത് പുതുശ്ശേരി യൂനിറ്റ് ഭാരവഹികളായി സെയ്തലവി (പ്രസി.), ഹാറുണ്ട ബാഷ, മുഹമ്മദ് റശീദ് (വൈ. പ്രസി.), എ സുലൈമാന്‍ (ജന. സെക്ര.), ജക്കറിയ, ശാഹുല്‍ ഹമീദ് (സെക്ര.), വി എച്ച് അബ്്ദുല്‍ ഖാദര്‍ (ഫിനാന്‍സ് സെക്ര.), ബദര്‍കുട്ടി പുതുശ്ശേരി, സെയ്ത് ഹുസൈന്‍, എ മുത്തലിഫ് (കണ്‍സിലര്‍). എസ് വൈ എസ് പുതുശ്ശേരി യൂനിറ്റ് ഭാരവാഹികള്‍: മുത്തലിഫ് (പ്രസി.), കെ മെഹബൂബ് ബാഷ, എസ് ബശീര്‍ (വൈസ്. പ്രസി.), എച്ച് ഫജറുള്ള (ജന. സെക്ര.), അബ്ബാസ്, ആഷിഖ് (സെക്ര.), എച്ച് റശീദ് (ഫിനാന്‍സ് സെക്ര.), എസ് റഫീഖ്, എസ് സുബൈര്‍, ഷാജഹാന്‍, ശുഹൈല്‍, ഷെഫീഖ് (കൗണ്‍സിലേഴ്‌സ്).

Latest