Connect with us

National

ബിഹാര്‍ പരാജയം: വിമര്‍ശനങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ഉന്നയിക്കണമെന്ന് വെങ്കയ്യ നായിഡു

Published

|

Last Updated

ന്യൂഡല്‍ഹി: ബിഹാര്‍ തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് മുതിര്‍ന്ന ബിജെപി നേതാക്കള്‍ നടത്തുന്ന വിമര്‍ശനങ്ങളും അഭിപ്രായങ്ങളും പാര്‍ട്ടിക്കുള്ളിലാണ് ഉന്നയിക്കേണ്ടതെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. പ്രത്യക്ഷമായ അഭിപ്രായ പ്രകടനങ്ങള്‍ ഒഴിവാക്കി പാര്‍ട്ടിക്കുള്ളിലാണ് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അഡ്വാനി, മുരളി മനോഹര്‍ ജോഷി, യശ്വന്ത് സിന്‍ഹ, ശാന്ത കുമാര്‍, അരുണ്‍ ഷൂരി തുടങ്ങിയവര്‍ ബിഹാര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായാണ് വെങ്കയ്യ നായിഡു നിലപാടറിയിച്ചത്.

അഡ്വാനിയാണ് പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചവരില്‍ ഒരാള്‍. അദ്ദേഹത്തിന്റെ സംഭാവനയെ മാനിക്കുന്നു. പാര്‍ട്ടി അധ്യക്ഷ പദവിയില്‍ ഇരുന്ന് ഒരിക്കലും പാര്‍ട്ടിക്കുള്ളിലെ കാര്യങ്ങള്‍ പുറത്ത് ചര്‍ച്ച ചെയ്ത ചരിത്രം തനിക്കില്ലെന്നും വെങ്കയ്യ നായിഡു പറഞ്ഞു. തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് മോദിക്കെതിരായ പരാമര്‍ശങ്ങള്‍ പാര്‍ട്ടി വീക്ഷിക്കുന്നുണ്‌ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest