Connect with us

Gulf

ജിദ്ദ ഇന്ത്യന്‍ സ്‌കൂളിനു പുതിയ കെട്ടിടം; പ്രവേശന പരീക്ഷ 18ന് ആരംഭിക്കും

Published

|

Last Updated

ജിദ്ദ : ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ ഈ അധ്യന വര്‍ഷം പുതിയ പ്രവേശനത്തിനുള്ള നടപടികള്‍ തുടങ്ങി. പുതിയ കെട്ടിടം ഏറ്റെടുത്ത് ഇന്ത്യന്‍ സ്‌കൂള്‍ സൗകര്യങ്ങള്‍ വിപുലപ്പെടുത്തിയ സാഹചര്യത്തിലാണിത്. 1 മുതല്‍ ഏഴുവരെ ക്ലാസുകളിലേക്കാണ് പ്രവേശനം നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇതു സംബന്ധിച്ച വിശദ വിവരങ്ങള്‍ ംംം.ശശഷെലറ.രീാ സ്‌കൂള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
യോഗ്യതാ പരിക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം സാധ്യമാവുക. 2015 ഫെബ്രുവരില്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ചവരെയായിരിക്കും പ്രവേശന പരീക്ഷക്ക് പരിഗണിക്കുക. ഫെബ്രുവരില്‍ പ്രവേശനത്തിന് അപേക്ഷ നല്‍കിയപ്പോള്‍ ലഭിച്ച റഫറന്‍സ് നമ്പറോ, കുട്ടിയുടെ പാസ്‌പോര്‍ട്ട് നമ്പോറോ, ഇഖാമ നമ്പറോ എന്‍ട്രി ചെയ്തുകൊണ്ടായിരിക്കണം പ്രവേശന അപേക്ഷ വീണ്ടും പുതുക്കേണ്ടത്. ഫെബ്രുവരില്‍ അപേക്ഷ നല്‍കിയ എല്ലാവരും യോഗ്യതാ പരീക്ഷക്ക് അര്‍ഹരായിരിക്കും.
റഫറന്‍സ് നമ്പറിനൊപ്പം കുട്ടിയുടെ ഒരു ഫോട്ടോയും പത്തു റിയാലും നല്‍കി പ്രവേശന പരീക്ഷക്കുള്ള അനുമതി പത്രം സ്‌കൂളില്‍നിന്ന് കരസ്ഥമാക്കണം. പ്രവേശന പരീക്ഷ എഴുതാന്‍ വരുമ്പോള്‍ കുട്ടിയുടെ ഇഖാമ, പാസ്‌പോര്‍ട്ട് കോപ്പികളും ഹാജരാക്കണം. വെരിഫിക്കേഷന് ഒറിജിനല്‍ ഇഖാമയും ഉണ്ടായിരിക്കണം.
ഒന്നാം ക്ലാസ് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള പ്രവേശന പരീക്ഷ (ഇംഗ്ലീഷ്, മാത്‌സ്), ഈ മാസം 18ന് ഉച്ചക്ക് 2.30 മുതല്‍ 4.30വരെ ഗേള്‍സ് വിഭാഗത്തിലും രണ്ടാം ക്ലാസ് പരീക്ഷ (ഇംഗ്ലീഷ്, മാത്‌സ്, ഹിന്ദി) 19ന് ഇതേ സമയം ഇതേ സ്‌കൂളില്‍ നടക്കും. മൂന്നാം ക്ലാസ് ആണ്‍കുട്ടികള്‍ക്കുള്ള പരീക്ഷ 23ന് വൈകുന്നേരം 4 മുതല്‍ 6 വരെ ആണ്‍കുട്ടികളുടെ വിഭാഗം സ്‌കൂളിലും ഇതേ ക്ലാസിലേക്കുള്ള പെണ്‍കുട്ടികളുടെ പരീക്ഷ ഉച്ചക്ക് 2.30 മുതല്‍ 4.30വരെ പെണ്‍കുട്ടികളുടെ സ്‌കൂളിലും 4,5 ക്ലാസുകളിലെ ആണ്‍കുട്ടികള്‍ക്കുള്ള പരീക്ഷ 24ന് വൈകുന്നേരം 4 മുതല്‍ 6 വരെ ആണ്‍കുട്ടികളുടെ സ്‌കൂളിലും ഇതേ ക്ലാസുകളിലെ പെണ്‍കുട്ടികള്‍ക്കുള്ള പരീക്ഷ ഉച്ചക്ക് 2.30 മുതല്‍ 4.30വരെ ഗേള്‍സ് വിഭാഗത്തിലുമായിരിക്കും നടത്തുക. 2 മുതല്‍ 5വരെ ക്ലാസുകാര്‍ക്ക് ഇംഗ്ലീഷ്, സയന്‍സ്, മാത്‌സ്, ഹിന്ദി വിഷയങ്ങളിലായിരിക്കും പരീക്ഷ. 6, 7 ക്ലാസിലെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും 25ന് ആയിരിക്കും പരീക്ഷ. ആണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളുടെ സ്‌കൂളില്‍ വൈകുന്നേരം 4 മുതല്‍ 6 വരെയും പെണ്‍കുട്ടികള്‍ക്ക് പെണ്‍കുട്ടികളുടെ സ്‌കൂളില്‍ ഉച്ചക്ക് 2.30 മുതല്‍ 4.30 വരെയും നടക്കും. ഇംഗ്ലീഷ്, സയന്‍സ്, മാത്‌സ്, ഹിന്ദി വിഷങ്ങളിലാണ് പരീക്ഷ നടത്തുക.

---- facebook comment plugin here -----

Latest