Connect with us

International

ഫ്രാന്‍സിലെ ഭീകരാക്രമണം: പ്രമുഖര്‍ അപലപിച്ചു

Published

|

Last Updated

പാരീസ്: ഫ്രാന്‍സില്‍ ഉണ്ടായഭീകരാക്രമണത്തെ അപലപിച്ച് പ്രമുഖര്‍ രംഗത്തെത്തി.

ഭീകരവിരുദ്ധ പോരാട്ടം വേണം: സഊദി
എല്ലാ മതങ്ങളെയും അതിലംഘിക്കുന്നതാണ് പാരീസില്‍ നടന്ന ആക്രമണങ്ങള്‍. ഭീകരതക്കെതിരെ പോരാടേണ്ടതിന്റെ ആവശ്യകത ഇത് ഓര്‍മപ്പെടുത്തുന്നു. ഫ്രാന്‍സിലെ സര്‍ക്കാറിന്റെയും അവിടുത്തെ ജനങ്ങളുടെയും ദുഖത്തില്‍ ഞങ്ങളും പങ്ക്‌ചേരുന്നു. ഭീകരതയുടെ എല്ലാ തരത്തിലുള്ള രൂപങ്ങള്‍ക്കെതിരെയും പോരാടന്‍ അന്താരാഷ്ട്ര സമൂഹത്തോട് സഊദി ദീര്‍ഘകാലമായി ആവശ്യപ്പെട്ടുവരികയാണ്.
അബ്ദുല്‍ജുബൈര്‍
(സഊദി വിദേശകാര്യ മന്ത്രി)

മനുഷ്യത്വവിരുദ്ധ നടപടി: റഷ്യ
പാരീസില്‍ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. മനുഷ്യത്വരഹിതമായ നടപടിയാണ് ഇത്. ഈ ഭീകരവാദികളെ അന്വേഷിച്ചു കണ്ടെത്താന്‍ ഫ്രാന്‍സിന് റഷ്യയുടെ മുഴുവന്‍ സഹായങ്ങളും സഹകരണങ്ങളും വാഗ്ദാനം ചെയ്യുന്നു.
വഌദിമിര്‍ പുടിന്‍
(റഷ്യന്‍ പ്രസിഡന്റ്)

ഹൃദയഭേദകം: അമേരിക്ക
നിരപരാധികള്‍ക്ക് നേരെ ഭീകരവാദികള്‍ ഒരിക്കല്‍ കൂടി നിറയൊഴിക്കുന്നതിന് നാം സാക്ഷികളായിരിക്കുന്നു. ഈ ആക്രമം പാരീസിനെതിരെയല്ല, ഫ്രാന്‍സിനെതിരെയുമല്ല, മറിച്ച് മനുഷ്യത്വത്തിനും ലോക മൂല്യങ്ങള്‍ക്കും എതിരായ ആക്രമണമാണ്. ഹൃദയഭേദകമായ നിമിഷമാണിത്. ഇത്തരമൊരു സാഹചര്യത്തെ കുറിച്ച് അമേരിക്കന്‍ ജനതക്ക് നന്നായറിയാം.
ബരാക് ഒബാമ
(അമേരിക്കന്‍ പ്രസിഡന്റ)

ഫ്രാന്‍സിനൊപ്പം സഹകരിക്കും: ബ്രിട്ടന്‍
പാരീസില്‍ അരങ്ങേറിയ സംഭവങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. ഫ്രാന്‍സ് ജനതക്ക് ഞങ്ങളുടെ പ്രാര്‍ഥനകളുണ്ട്. ആക്രമണവുമായി ബന്ധപ്പെട്ട് എന്ത് സഹായം ആവശ്യപ്പെട്ടാലും ബ്രിട്ടന്‍ സഹകരിക്കാന്‍ സന്നദ്ധമാണ്.
ഡേവിഡ് കാമറൂണ്‍
(ബ്രിട്ടീഷ് പ്രധാനമന്ത്രി)

Latest