Connect with us

Gulf

രക്തസാക്ഷികളുടെ വിധവകള്‍ക്കായി ട്വിറ്റര്‍ പേജ്

Published

|

Last Updated

അബുദാബി: രക്തസാക്ഷികളുടെ വിധവകള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങളും പിന്തുണയും നല്‍കുക എന്ന ലക്ഷ്യത്തോടെ യു എ ഇയില്‍ ട്വിറ്റര്‍ പേജ് ആരംഭിച്ചു. 13 വര്‍ഷങ്ങള്‍ക്ക് മുമ്പ് രക്തസാക്ഷിത്വം വരിച്ച സൈനികന്റെ വിധവയാണ് പേജിന് പിന്നില്‍. 2002ലാണ് തുറയ്യ അലി അല്‍ അദവിയുടെ ഭര്‍ത്താവും വ്യോമസേന പൈലറ്റുമായ ലഫ്. സുലൈമാന്‍ അല്‍ ഇബ്‌രി രക്തസാക്ഷിത്വം വരിച്ചത്. “ദി വിഡോസ് ഓഫ് ദി യു എ ഇ മാര്‍ടിയേഴ്‌സ്” എന്നാണ് ട്വിറ്റര്‍ പേജിന് പേരിട്ടിരിക്കുന്നത്.
അപ്രതീക്ഷിതമായി എത്തുന്ന ദുരന്തത്തില്‍ കുട്ടികളേയും സമൂഹത്തേയും എങ്ങനെ കൈകാര്യം ചെയ്യാമെന്ന് തുറയ്യ നിര്‍ദേശങ്ങള്‍ നല്‍കും.
രക്തസാക്ഷിത്വം വരിച്ച ധീരയോദ്ധാക്കളുടെ ഭാര്യമാര്‍ക്ക് ധാര്‍മിക പിന്തുണയും മാര്‍ഗ നിര്‍ദ്ദേശങ്ങളും നല്‍കാന്‍ ഈ പേജ് സഹായകമാകുമെന്ന് ഇമാറത്ത് അല്‍ യൗമിന് നല്‍കിയ അഭിമുഖത്തില്‍ തുറയ്യ പ്രത്യാശ പ്രകടിപ്പിച്ചു.
ഭര്‍ത്താവ് പരിശീലനത്തിനിടയില്‍ മരിക്കുമ്പോള്‍ താന്‍ വളരെ ചെറുപ്പമായിരുന്നുവെന്ന് തുറയ്യ പറഞ്ഞു. ഞാനും എന്റെ ഭര്‍ത്താവും ആഗ്രഹിച്ചതുപോലെ ഞങ്ങളുടെ മക്കളെ വളര്‍ത്തിക്കൊണ്ടുവരണമെന്ന് ഞാന്‍ തീരുമാനിച്ചു. അങ്ങനെയാണ് ഞാന്‍ അബുദാബി നഗരസഭയില്‍ എന്റെ എഞ്ചിനീയറിംഗ് കരിയറിന് തുടക്കം കുറിച്ചത്. ആ സമയത്ത് ഞാന്‍ നിരവധി പ്രശ്‌നങ്ങളിലൂടെ കടന്നുപോയി. എന്നാല്‍ അവയെല്ലാം മറികടക്കാന്‍ എനിക്കായി, തുറയ്യ കൂട്ടിച്ചേര്‍ത്തു.

Latest