Connect with us

Malappuram

ഡ്യൂട്ടിക്കിടയില്‍ ഡോക്ടര്‍മാര്‍ ഇറങ്ങിപ്പോയി: രോഗികള്‍ ദുരിതത്തിലായി

Published

|

Last Updated

കൊണ്ടോട്ടി: കിഴിശ്ശേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാര്‍ പരിശോധനക്കിടെ ഇറങ്ങിപ്പോയി. ഇതേ തുടര്‍ന്ന് ഇരുനൂറോളം രോഗികള്‍ പ്രയാസത്തിലായി. ഇന്നലെ രാവിലെ 11 മണിക്കാണ് സംഭവം. ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറും മറ്റ് രണ്ട് ഡോക്ടര്‍മാരും തമ്മിലുള്ള ശീത സമരമാണ് ഡോക്ടര്‍മാരെ പരിശോധനക്കിടയില്‍ നിന്ന് ഇറങ്ങിപ്പോകുന്നതിന് കാരണമായത്. പുതുതായി വന്ന മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസമാണ് ഡ്യൂട്ടി നിശ്ചയിച്ചിട്ടുള്ളത്. രോഗികളുടെ വര്‍ധനവ് കാരണം തങ്ങള്‍ക്ക് മാത്രം ഇത്രയും രോഗികളെ പരിശോധിക്കാന്‍ ആവില്ലെന്നും ഒരു ഡോക്ടറെ കൂടി നിയമിക്കന്‍ നാട്ടുകാര്‍ ഡി എം ഒ യോട് ആവശ്യപ്പെടണണെന്നും പറഞ്ഞാണ് ഡോക്ടര്‍മാര്‍ ഇറങ്ങിപ്പോയത്. പ്രശ്‌നം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അടുത്തെത്തിയതും കൊണ്ടോട്ടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നിന്ന് അടിയന്തരമായി രണ്ട് ഡോക്ടര്‍മാരെ കിഴിശ്ശേരിയിലേക്ക് അയച്ചു. പിന്നീട് ഡി എം യും സ്ഥലത്തെത്തി വിവരങ്ങള്‍ ആരാഞ്ഞു. ജോലിക്കിടയില്‍ കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയ ഡോക്ടര്‍മാരോട് ഡി എം ഒ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ആശുപത്രിയില്‍ സ്ഥിരം മെഡിക്കല്‍ ഓഫീസറെ നിയമിക്കണമെന്ന് നാട്ടുകാര്‍ ഡി എം ഒ യോട് ആവശ്യപ്പെട്ടു. അതിനിടെ ആശുപത്രിയിലെ ഒ പി ടിക്കറ്റ് മൂലം ലഭിക്കുന്ന തുകയുടെ കണക്കിനെ പറ്റി യാതൊരു രേഖയും ആശുപത്രിയിലില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

Latest