Connect with us

Gulf

മസ്ജിദുകളുടെ രൂപകല്‍പ്പനക്ക് ഖത്വര്‍ യൂനിവേഴ്‌സിറ്റി അവാര്‍ഡ്

Published

|

Last Updated

ദോഹ: മികച്ച മസ്ജിദ് രൂപകല്‍പ്പനാ മത്സരവുമായി ഖത്വര്‍ യൂനിവേഴ്‌സിറ്റി കോളജ് ഓഫ് എന്‍ജിനീയറിംഗ്. “അബ്ദുല്‍ലത്തീഫ് അല്‍ ഫൗസാന്‍ അവാര്‍ഡ്” ആണ് വിജയികള്‍ക്ക് നല്‍കുക. ഗള്‍ഫിലെ നിലവിലെ മസ്ജിദ് രൂപകല്‍പ്പനയെ സംബന്ധിച്ച അവബോധമുണ്ടാക്കാനും മികച്ച നിര്‍മാണ, പരിപാലന ശൈലി ആര്‍ജിക്കാനും ലക്ഷ്യമിട്ടാണ് അവാര്‍ഡ്. കോളജ് ഡീന്‍ ഡോ. റാഷിദ് അല്‍ അമ്മാരി, മറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
ഇസ്‌ലാമിക് തച്ചുശാസ്ത്രത്തിന്റെ കേന്ദ്ര ബിന്ദുവാണ് മസ്ജിദ്. വര്‍ഷങ്ങളായി ഗവേഷകരുടെ പ്രധാന വിഷയവുമാണത്. മത്സത്തില്‍ പങ്കെടുക്കാന്‍ എല്ലാ മസ്ജിദ് നിര്‍മാണ കമ്പനികളോടും വ്യക്തികളോടും അഭ്യര്‍ഥിക്കുകയാണെന്നും അല്‍ അമ്മാരി പറഞ്ഞു. ഖത്വറിലെയും മേഖലയിലെയും ഏറ്റവും പുതിയ നിര്‍മാണ ശൈലി പ്രോത്സാഹിപ്പിക്കുന്നതിന് ഇത് ഇടയാക്കും. നിര്‍മാണ ഘടന, സ്ഥലമുപയോഗം, സാങ്കേതികവിദ്യ, ആത്മീയബോധം, പ്രാര്‍ഥനാ ആവശ്യങ്ങള്‍ നിറവേറല്‍, പ്രാദേശിക അന്തരീക്ഷവുമായി കെട്ടിടം യോജിക്കല്‍ തുടങ്ങിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് സ്വതന്ത്ര ജൂറി എന്‍ട്രികള്‍ വിലയിരുത്തും.

---- facebook comment plugin here -----

Latest