Connect with us

International

യൂസുഫലിയുടെ നിക്ഷേപം പരാമര്‍ശിച്ച് മോദി

Published

|

Last Updated

ലണ്ടന്‍: പ്രമുഖ പ്രവാസി വ്യവസായി എം എ യൂസഫലിയടക്കമുള്ള ഇന്ത്യക്കാര്‍ ബ്രിട്ടനില്‍ നടത്തിയ വന്‍ നിക്ഷേപത്തെ ബ്രിട്ടീഷ്പാര്‍ലമെന്റിലെ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേകം പരാമര്‍ശിച്ചു. യൂസഫലി സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് ആസ്ഥാന മന്ദിരം വാങ്ങിയതും പ്രമുഖ കാര്‍ കമ്പനി ജഗ്വാര്‍ ലാന്‍ഡ് റോവര്‍ ടാറ്റ സ്വന്തമാക്കിയതും അന്തരിച്ച ലോര്‍ഡ് ഗുലാംകാദര്‍ ബോയ്‌നൂണ്‍ ബ്രിട്ടനില്‍ ഇന്ത്യയുടെ ചിക്കന്‍കറി പ്രചരിപ്പിച്ചതുമാണ് മോദിയുടെ പ്രസംഗത്തില്‍ ഇടം പിടിച്ചത്. ഇവ ബ്രിട്ടീഷാണോ ഇന്ത്യനാണോ എന്ന് വേര്‍തിരിക്കാനാകാത്തവിധമായിരിക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് പോലീസിന്റെ ചരിത്രപ്രസിദ്ധ ആസ്ഥാനമന്ദിരം 110 മില്യണ്‍പൗണ്ട് (ഏകദേശം 1094 കോടിരൂപ) നല്‍കിയാണ് യൂസഫലിയുടെ ലുലുഗ്രൂപ്പ് വാങ്ങിയത്. ഈസ്റ്റ് ഇന്ത്യകമ്പനിയില്‍ 2,000 കോടിരൂപ നിക്ഷേപിച്ചതിനു പിന്നാലെയാണിത്.
ഇത്കൂടാതെ വൈഇന്റര്‍നാഷണല്‍ എന്നകയറ്റുമതി കമ്പനിയും ബര്‍മിംഗ്ഹാമില്‍ യൂസഫലിയുടേതായിട്ടുണ്ട്. അദ്ദേഹത്തിന്റെ മരുമകന്‍ ഡോ. വി പി ഷംഷീര്‍ റോയല്‍ മസോണിക് ആശുപത്രിയും ഈയ്യിടെ വാങ്ങിയിരുന്നു. 150 കിടക്കകളുള്ള റാവന്‍സ് കോര്‍ട്പാര്‍ക്ക് ആശുപത്രി എന്ന പേരില്‍ ക്യാന്‍സര്‍ ചികിത്സാ കേന്ദ്രമാക്കുകയണ്.
പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ യൂസഫലിയുംസദസ്സിലുണ്ടായിരുന്നു.

Latest