Connect with us

Kozhikode

സമസ്ത ഡവലപ്‌മെന്റ് കൗണ്‍സില്‍: രണ്ടാംഘട്ട സാമ്പത്തിക സഹായം നല്‍കി

Published

|

Last Updated

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തില്‍ രൂപം നല്‍കിയ സമസ്ത ഡവലപ്‌മെന്റ് കൗണ്‍സിലിന്റെ മദ്‌റസ കമ്മിറ്റികള്‍ക്കുള്ള ധനസഹായ വിതരണം സമസ്ത സെന്ററില്‍ നടന്നു.
എസ് ഡി സി ചെയര്‍മാന്‍ കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന എസ് ഡി സി സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് രണ്ടാം ഘട്ട ധന സഹായ വിതരണം നടന്നത്.
സമസ്ത വൈസ് പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി തങ്ങള്‍ മദ്‌റസാ കമ്മിറ്റികള്‍ക്കുള്ള ധനസഹായ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. പ്രൊഫ. കെ എം എ റഹീം, സി മുഹമ്മദ് ഫൈസി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, വി എം കോയ മാസ്റ്റര്‍, എന്‍ അലി അബ്ദുല്ല, പി കെ അബൂബക്കര്‍ മൗലവി സംബന്ധിച്ചു.