Connect with us

Kerala

വിമതര്‍ക്ക് അധികാര സ്ഥാനങ്ങള്‍ നല്‍കില്ല: സുധീരന്‍

Published

|

Last Updated

തിരുവനന്തപുരം: വിമതരായി വിജയിച്ചവര്‍ക്ക് അധികാര സ്ഥാനങ്ങള്‍ നല്‍കി തദ്ദേശ സ്ഥാപനങ്ങളില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍. കണ്ണൂരിലെ വിമതന്റെ പിന്തുണ സ്വീകരിക്കുന്നതിന് കഴിഞ്ഞ ദിവസം ചേര്‍ന്ന കെപിസിസി നിര്‍വാഹക സമിതി അനുമതി നല്‍കിയിരുന്നു, മറ്റു ജില്ലകളില്‍ ഡിസിസികള്‍ക്ക് യുക്തമായ തീരുമാനമെടുക്കാം.

ബിജെപിയുമായും സിപിഎമ്മുമായും പ്രാദേശിക ധാരണകള്‍ അനുവദിക്കില്ല. ബാറുകള്‍ പൂട്ടിയത് തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായിട്ടില്ലെന്നും സുധീരന്‍ പറഞ്ഞു.

Latest