Connect with us

International

ഇസില്‍ ലിബിയന്‍ നേതാവിനെ യു എസ് വധിച്ചു

Published

|

Last Updated

വാഷിങ്ടണ്‍: ലിബിയയിലെ ഇസ്‌ലാമിക് സ്റ്റേറ്റ് തീവ്രവാദി നേതാവിനെ അമേരിക്ക വധിച്ചു. വ്യോമാക്രമണത്തിലൂടെയാണ് അല്‍ഖായിദ പ്രവര്‍ത്തകനും ഇറാഖ് വംശജനുമായ അബു നബീലെന്ന വിസാം നജം അബ്ദ് സയാദ് അല്‍ സുബായ്ദിനെ വധിച്ചതെന്ന് പെന്റഗണ്‍ വക്താവ് പീറ്റര്‍ കുക്ക് പറഞ്ഞു. ഇയാളായിരുന്നു ലിബിയയിലെ ഇസിലിന് നേതൃത്വം നല്‍കിയിരുന്നത്.

ലിബിയയുടെ അനുമതിയോടെയായികരുന്നു ഇസില്‍ തീവ്രവാദകള്‍ക്കെതിരെ ആക്രമണം നടത്തിയത്. പാരീസ് ആക്രമണത്തിന് മുമ്പായിരുന്നു നബീലിനെ വധിച്ചത്.