Connect with us

National

ബിഹാര്‍ ഫലം ഭൂരിപക്ഷം ഹിന്ദുക്കളും സൗഹാര്‍ദം ആഗ്രഹിക്കുന്നതിന്റെ തെളിവ്: ദലൈലാമ

Published

|

Last Updated

ജലന്ധര്‍: അസഹിഷ്ണുതയല്ല യഥാര്‍ത്ഥ ഇന്ത്യന്‍ മുഖമെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. ഭൂരിപക്ഷം ഹിന്ദുക്കളും സാഹോദര്യവും ഐക്യവും ആഗ്രഹിക്കുന്നൂ എന്നതിന്റെ തെളിവാണ് ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലം. അഹിംസയുടെ നാടാണ് ഇന്ത്യയെന്നും ദലൈലാമ പറഞ്ഞു.

രാഷ്ട്രീയം ജനത്തെ സേവിക്കാനുള്ളതാണ്. പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനല്ല. എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നതാണ് ഇന്ത്യയുടെ പാരമ്പര്യമെന്നും ജലന്ധറില്‍ ലവ്‌ലി യൂണിവേഴ്‌സിറ്റിയില്‍ പരിപാടിയില്‍ പങ്കെടുത്ത അദ്ദേഹം പറഞ്ഞു.