Connect with us

Organisation

കാശ്മീരിന് വേണ്ടത് കേരളാ മോഡൽ: കാശ്മീർ വിദ്യഭ്യാസ മന്ത്രി

Published

|

Last Updated

യെസ് ദുബൈ ഗ്രാന്റ് സ്കൂൾ നാടിന് സമര്‍പ്പിച്ച് കാന്തപുരം സംസാരിക്കുന്നു

ശ്രീനഗർ: ഉത്തരേന്ത്യയിലെ  വൈജ്ഞാനീക പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകർന്ന് യെസ് ദുബൈ ഗ്രാന്റ് സ്കൂൾ കാന്തപുരം കാശ്മീരിന് സമർപ്പിച്ചു. ശ്രീനഗർ സൈനകോട്ടിൽ നടന്ന ചടങ്ങിന് മത-രാഷ്ട്രീയ രംഗത്തെ പ്രമുഖർ സാക്ഷിയായി. തുടർന്ന് നടന്ന പൊതുസമ്മേളനം ജമ്മു കാശ്മീർ വിദ്യഭ്യാസ മന്ത്രി നഈം അക്തർ ഉദ്ഘാടനം ചെയ്തു.

കാശ്മീരിന്റെ വിദ്യഭ്യാസ പുരോഗതിക്ക് കേരളാ മോഡൽ അനിവാര്യമാണെന്നും, ശൈഖ് അബൂബക്കറിന് കീഴിൽ നടക്കുന്ന വൈജ്ഞാനീക – സേവന പ്രവർത്തനങ്ങൾ ഊർജിതപെടുത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. അതിന്നാവശ്യമായ സർക്കാറിന്റെ പൂർണപിന്തുണ അദ്ദേഹം ഉറപ്പു നൽകി.

വിദ്യഭ്യാസം സാമൂഹ്യ ബാധ്യതയാണെന്ന് മുഖ്യപ്രഭാഷണത്തിൽ കാന്തപുരം പ്രസ്താവിച്ചു. കാശ്മീരിലെ വിദ്യഭ്യസ വികാസത്തിന് വിപുലമായ പദ്ധതികൾ ആ വിഷ്കരിച്ചിട്ടുണ്ടെന്നും ദുബൈ ഗ്രാന്റ്  സ്കൂൾ മാറ്റത്തിന്റെ തുsക്കമാണെന്നും അദ്ദേഹം അറീയിച്ചു. ഭാവിയിൽ സർവ്വകലാശാലക്കു സമാനമായ സ്ഥാപനങ്ങൾ ആരംഭിക്കുമെന്നും കാന്തപുരം കൂട്ടിച്ചേർത്തു.

കാശ്മീരിനെ മാറ്റി പണിയാനുള്ള തീവ്രയത്നങ്ങൾക്ക് കാശ്മീർ ജനതയുടെ പിന്തുണയുണ്ടാകണമെന്ന് സയ്യിദ് ഇബ്റാഹീം ഖലീൽ ബുഖാരി ആവശ്യപ്പെട്ടു. ചടങ്ങിന് ആശംസയർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത മുശാവറ അംഗം തെന്നല അബൂ ഹനീഫൽ ഫൈസി, മന്ത്രിമാരായ ബിശാറത്ത് ബുഖാരി, സൈഫുദീൻ ഭട്ട്, മുൻമന്ത്രി  Dr.ശാഫി , ശൗഖത്ത് ബുഖാരി, ഇ.എൻ അഷ്റഫ്. ചടങ്ങിൽ പങ്കെടുത്തു.

Latest