Connect with us

Gulf

ഫത്ഹുല്‍ ഖൈര്‍ ദോഹയിലേക്ക്; കതാറയില്‍ വരവേല്‍പ്പ് ആഘോഷം

Published

|

Last Updated

ദോഹ: ഖത്വറിന്റെ പൈതൃക സന്ദേശവുമായി ദോഹയില്‍ നിന്നും ഇന്ത്യയിലേക്കു പോയ പത്തേമാരി ഫതഹുല്‍ ഖൈര്‍ തിരിച്ചു വരുന്നു. കഴിഞ്ഞ ദിവസം ഒമാന്‍ ആസ്ഥാനമായ മസ്‌കത്തിലെത്തിയ പായക്കപ്പല്‍ അവിടെ നിന്നും ദോഹയിലേക്കു തിരിച്ചു. രണ്ടാം ഫതഹുല്‍ ഖൈര്‍ എന്നറിയപ്പെടുന്ന പത്തേമാരിയെ വരവേല്‍ക്കാന്‍ കതാറയില്‍ ഒരുക്കം പൂര്‍ത്തിയായി. ഇതോടനുബന്ധിച്ച് കതാറയില്‍ നടക്കുന്ന ദോ ഫെസ്റ്റിവലിനു തുടക്കമാകും.
ഫതഹുല്‍ ഖൈറിന്റെ യാത്രാ വിവരങ്ങളും ദോ ഫെസ്റ്റിവലിനോടനുബന്ധിച്ചുള്ള പരിപാടികളും ഇന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിക്കും. അതിനിടെ മസ്‌കത്തില്‍ നിന്നും ദോഹയിലേക്കു പുറപ്പെട്ട ഫതഹുല്‍ ഖൈര്‍ പത്തേമാരി വിപരീത കാലാവസ്ഥയെ മറികടന്നാണ് ചൊവ്വാഴ്ച ഇവിടെ എത്തിച്ചേരുക. പത്തേമാരിക്ക് ഊഷ്മള വരവേല്‍പ്പു നല്‍കുന്നതിനുള്ള തയാറെടുപ്പുകള്‍ നടന്നു വരികയാണ്. പ്രമുഖരുടെ സാന്നിധ്യത്തിലായിരിക്കും വരവേല്‍പ്പ്. ഈ മാസം 21 വരെയാണ് ദോ ഫെസ്റ്റിവല്‍ നടക്കുക. വിവിധ കലാപരിപാടികളും പൈതൃക പ്രദര്‍ശനങ്ങളും മേളയുടെ ഭാഗമായി നടക്കും.

Latest