Connect with us

Saudi Arabia

'തൃശൂര്‍ ജില്ല സൗഹൃദ വേദി'ക്ക് ജിദ്ദയില്‍ പുതിയ ഭാരവാഹികള്‍

Published

|

Last Updated

ജിദ്ദ : പത്മശ്രീ സി കെ മേനോന്‍ രക്ഷാധികാരിയായി ഗള്‍ഫ് പ്രദേശങ്ങളില്‍ കഴിഞ്ഞ ആറു വര്‍ഷമായി പ്രവര്‍്ത്തിച്ചു വരുന്ന തൃശൂര്‍ ജില്ല സൗഹൃദ വേദിയുടെ ജിദ്ദ ഘടകം തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കും മെമ്പര്‍ഷിപ്പ് പ്രവര്‍ത്തവര്‍ത്തനങ്ങള്‍ക്കും പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ചെയര്‍മാന്‍ ഷരീഫ് അറക്കല്‍ (0506630046) വൈസ് ചെയര്‍മാന്‍ ബിനോജ് ആന്റണി അരിമ്പൂര്‍, വിനോദ് ജോസഫ് കണ്വീാനര്‍ (0552033818), ജോയിന്റ് കണ്‍വീനര്‍ സമീര്‍ ചെറുതുരുത്തി, റിസീവര്‍ വില്ല്യംസ് (0502647754) ആയും ഉള്ള താല്‍കാലിക ഭരണസമിതിയെ കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് ബഷീര്‍ വാടാനപള്ളി പ്രഖ്യാപിച്ചു.

നിലവിലെ അംഗങ്ങളുടെ അടുത്ത വര്‍ഷത്തേക്കുള്ള അംഗത്വം പുതുക്കല്‍ പുതിയ അംഗങ്ങളെ ഉള്‍്‌പെടുത്തല്‍ തുടങ്ങിയ പ്രവര്‍ത്തങ്ങള്‍ ഇനി മുതല്‍ മേല്‍ പറഞ്ഞ കമ്മിറ്റി മുഖേന ആയിരിക്കും നടത്തുക. അതിനായി കമ്മിറ്റി ഭാരവാഹികള്‍ അംഗങ്ങളെ ബന്ധപ്പെടുന്നതായിരിക്കും. താല്‍പര്യമുള്ളവര്‍ കമ്മിറ്റി അംഗങ്ങളെയും ബന്ധപ്പെടാവുന്നതാണ്.

Latest