Connect with us

Gulf

സൗജന്യ 'നെറ്റ് കോളിന് ' സൗദിയില്‍ നിയന്ത്രണം വരുന്നു

Published

|

Last Updated

ജിദ്ദ: സൗദിയില്‍ സൗജന്യ ഇന്റര്‍നെറ്റ് ടെലിഫോണ്‍ സേവനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ ടെലികോം കമ്പനികളുടെ നീക്കം. ഫോണ്‍ കോള്‍ വഴിയുള്ള വരുമാനത്തില്‍ കുറവുണ്ടായതോടെ ഏതാനും ആഴ്ചകള്‍ക്കകം ഇന്റര്‍നെറ്റ് കോളിങ് സൗകര്യം പൂര്‍ണമായും നിര്‍ത്തലാക്കാനാണ് പ്രമുഖ ടെലികോം കമ്പനികളുടെ തീരുമാനം.

ഉപഭോക്താക്കള്‍ക്ക് പ്രത്യേക മുന്നറിയിപ്പു നല്‍കാതെതന്നെ നെറ്റ് കോളിങ് സംവിധാനം ഉടന്‍ പിന്‍വലിച്ചേക്കും.

എന്നാല്‍ രാജ്യാന്തര ടെലികോം മേഖലയില്‍ നിന്നു ഭിന്നമായി ഏകാധിപത്യ നടപടികള്‍ സ്വീകരിക്കാന്‍ സൗദിയിലെ ടെലികോം കമ്പനികള്‍ക്കു മാത്രമായി കഴിയില്ലെന്നും ഉപഭോക്താക്കള്‍ക്ക് പ്രയോജനകരമായ പുതിയ സേവനങ്ങള്‍ നടപ്പാക്കിവേണം ലാഭം വര്‍ധിപ്പിക്കേണ്ടതെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

നിലവില്‍ ലക്ഷക്കണക്കിനാളുകളാണ് സൗദിയില്‍ വാട്ട്‌സാപ്പ്, മെസഞ്ചര്‍ തുടങ്ങിയ നെറ്റ് കോളിങ് ആപ്പുകള്‍ പ്രയോജനപ്പെടുത്തുന്നത്.