Connect with us

Kozhikode

ജീവകാരുണ്യത്തിന്റെ മഹനീയ മാതൃക സൃഷ്ടിച്ച് ബസ് ജീവനക്കാര്‍

Published

|

Last Updated

പേരാമ്പ്ര: ജീവന്‍ നിലനിര്‍ത്താന്‍ വൃക്കമാറ്റിവെക്കാന്‍ വിദഗ്ദ ഡോക്ടര്‍മാര്‍ വിധിയെഴുതിയ വിദ്യാര്‍ത്ഥിനിക്ക്, സഹായഹസ്തവുമായി സ്വകാര്യ ബസ്സടമകളും, ജീവനക്കാരും. കോഴിക്കോട്കുറ്റിയാടി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന 11 സ്വകാര്യ ബസ്സുകള്‍ തിങ്കളാഴ്ച ഡിഗ്രി വിദ്യാര്‍ത്ഥിനിയുടെ ചികില്‍സാ ഫണ്ടിലേക്കുള്ള പണം സ്വരൂപിക്കുന്നതിന് സര്‍വ്വീസ് ആരംഭിച്ചു. ഈ ദിവസത്തെ ട്രിപ്പുകള്‍ അവസാനിക്കുന്നത് വരെ ഓരോ ബസ്സില്‍ നിന്നും ഭിക്കുന്ന മുഴുവന്‍ തുകയും അടുത്ത ദിവസം ചികില്‍സാഫണ്ടിലേക്ക് നല്‍കും. ജീവനക്കാര്‍ വേതനം പറ്റാതെയാണ് ഇന്ന് ജോലിയെടുക്കുന്നത്. വാഹനത്തിനാവശ്യമായ ഇന്ധനത്തിനുള്ള തുക വാട്‌സ് ഗ്രൂപ്പ് നല്‍കിയിട്ടുണ്ട്. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡിലെ ഊത്രോത്ത് മീത്തല്‍ വിഷ്ണുപ്രിയ (23) യുടെ ജീവന്‍ രക്ഷിക്കാനുള്ള ചികില്‍സാ ചിലവ് കണ്ടെത്തുന്നതിനാണ് ഒരു മനസായുള്ള പ്രവര്‍ത്തനം. ഇതേക്കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട സ്വകാര്യ ബസ്സുടമകള്‍, ഈ വിദ്യാര്‍ത്ഥിനിയെ ഏത് വിധത്തില്‍ സഹായിക്കാന്‍ കഴിയും എന്ന ആലോചനായോഗത്തിലാണ്, ഫണ്ട് സ്വരൂപിക്കുന്നതിന് ഒരു ദിവസത്തെ സര്‍വ്വീസ് പൂര്‍ണമായും ഈ വിദ്യാര്‍ത്ഥിനിക്ക് വേണ്ടി നടത്തണമെന്ന ആശയം ഉരുത്തിരിഞ്ഞത്. ഉടമകള്‍ ഇക്കാര്യം ജീവനക്കാരെ അറിയിച്ചപ്പോള്‍, പ്രസ്തുത ദിനത്തില്‍ തങ്ങള്‍ വേതനം കൈപ്പറ്റാതെ ജീവകാരുണ്യ പ്രവര്‍ത്തനത്തോട് സഹകരിക്കാമെന്ന് ഉറപ്പ് നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഏറ്റവും മികച്ച കലക്ഷന്‍ ലഭിക്കാന്‍ സാധ്യതയുള്ള തിങ്കളാഴ്ച തന്നെ ഇതിനായി തെരഞ്ഞെടുത്തത്. ഒമേഗ, സിഗ്മ, അജ്വ, അഭിരാമി, ബിടിസി, ശ്രീഗോകുലം, വൈറ്റ് റോസ്, സില്‍വര്‍ സ്‌റ്റോണ്‍, ദുല്‍ദുല്‍, അനന്തു, പുലരി എന്നീ ബസ്സുകളിലെ ഇന്നത്തെ കലക്ഷന്‍ തുകയാണ് ചികില്‍സാ ഫണ്ടിലേക്ക് കൈമാറുന്നത്. കുറ്റിയാടി, പേരാമ്പ്ര, നടുവണ്ണൂര്‍, ഉള്ള്യേരി, കോഴിക്കോട് സ്റ്റാന്റുകളില്‍ പ്രത്യേകം ആളുകളെ, ബസ്സുകളില്‍ കൂടുതല്‍ യാത്രക്കാരെ വിളിച്ച് കയറ്റുന്നതിന് നിയോഗിച്ചതായി ഉടമകള്‍ അറിയിച്ചു. ചികില്‍സാഫണ്ടിലേക്ക് സഹായം നല്‍കഎന്‍ താല്‍പര്യമുള്ളവര്‍ക്ക്, വിഷ്ണുപ്രിയ ചികില്‍സാ കമ്മറ്റിയുടെ പേരില്‍ പേരാമ്പ്ര കെ.ഡി.സി ബാങ്കിലെ 100131200820855 എന്ന അക്കൗണ്ടില്‍ നിക്ഷേപിക്കാവുന്നതാണ്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ പേരാമ്പ്ര ബ്രാഞ്ചിലെ 4336000103085463 എന്ന അക്കൗണ്ടും നിലവിലുണ്ട്.

 

Latest