Connect with us

National

സ്‌കൂളിലെ ലിഫ്റ്റില്‍ തല കുരുങ്ങിയ മൂന്നു വയസ്സുകാരി മരിച്ചു

Published

|

Last Updated

ഹൈദരാബാദ്: സ്‌കൂളിലെ ലിഫ്റ്റിനിടയില്‍ തലകുരുങ്ങി മൂന്നര വയസുകാരിക്ക് ദാരുണ അന്ത്യം. ഹൈദരാബാദിലെ ശ്രീ ചൈതന്യ സ്‌കൂളില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. സൈദ സൈനബ് ഫാത്തിമ എന്ന കുട്ടിയാണ് മരിച്ചത്.

താഴത്തെ നിലയില്‍ നിന്ന് കുട്ടിയെ അധ്യാപിക മുകളിലത്തെ നിലയിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് അപകടം. ലിഫ്റ്റിന്റെ ഗ്രില്ലിട്ട ഡോറിനിടയില്‍ കുട്ടിയുടെ തല കുരുങ്ങുകയായിരുന്നു. ഈ സമയം വേറെയും കുട്ടികള്‍ ലിഫറ്റില്‍ ഉണ്ടായിരുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാരും പെണ്‍കുട്ടിയുടെ ബന്ധുക്കളും സ്‌കൂളിന് മുന്നില്‍ മാര്‍ച്ച് നടത്തി. മാനേജ്‌മെന്റിനെതിരെ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം.