Connect with us

Kozhikode

വീടാക്രമിച്ച് വെട്ടിപരിക്കേല്‍പ്പിച്ച സംഭവം: മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

Published

|

Last Updated

പേരാമ്പ്ര: പാലേരി തോട്ടത്താം കണ്ടിയില്‍ വീടാക്രമിച്ച് ദമ്പതികളേയും മകനേയും വെട്ടിപരുക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മുഞ്ഞോറേമ്മല്‍ നടുക്കണ്ടി ശശി (50) യേയും, ഭാര്യ ഇന്ദിര (41) മകന്‍ രോഹിത് എന്നിവരെ അക്രമിച്ച സംഭവത്തിലാണ് പാലേരി സ്വദേശികളായ അശ്വിന്‍ (19) നിതിന്‍രാജ് (21) അനുരാജ് (20) എന്നിവരെ പേരാമ്പ്ര എസ്.ഐ. ജീവന്‍ജോര്‍ജജ് അറസ്റ്റ് ചെയ്തത്. പ്രതികളെ പേരാമ്പ്ര കോടതി റിമാന്റ് ചെയ്തു. തദ്ദേശ ഭരണ സ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷം നിനില്‍ക്കുന്ന പ്രദേശമാണിത്.