Connect with us

Gulf

അറബ് യുവത്വത്തിന് പ്രചോദനമായി ശൈഖ് ഹംദാന്‍

Published

|

Last Updated

ദുബൈ: ലോകം മുഴുവനുമുള്ള അറബ് യുവത്വത്തിന് പ്രചോദനമായി ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം. ലോക നേതാക്കളില്‍ നിന്ന് പ്രമുഖ വീഡിയോ മെസേജിംഗ് സേവന ദാതാക്കളായ സ്‌നാപ്ചാറ്റാണ് ശൈഖ് ഹംദാനെ ഈ പദവിയിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. നിരവധി ലോക നേതാക്കളെ പിന്തള്ളിയാണ് ശൈഖ് ഹംദാന്‍ നേട്ടത്തിന് ഉടമയായത്. കണ്ടെത്തലിനായി ഓഫീഷ്യല്‍ സ്റ്റോറീസ് എന്ന പേരില്‍ പുതിയ സംവിധാനത്തിനും സ്‌നാപ്ചാറ്റ് തുടക്കമിട്ടിരുന്നു.
ശൈഖ് ഹംദാന്റെ ലോകതലത്തിലുള്ള പ്രശസ്തിയാണ് ഇത്തരത്തില്‍ അഭിമാനകരമായ നേട്ടത്തിലേക്ക് എത്തിച്ചിരിക്കുന്നത്. ദേശീയതലത്തിലും രാജ്യാന്തരതലത്തിലും വിവിധ വിഷയങ്ങളില്‍ നിരന്തരമായി ഇടപെടുന്നതും തിരഞ്ഞെടുപ്പിന് സഹായകമായിട്ടുണ്ട്. ശൈഖ് ഹംദാന്റെ പ്രശസ്തി ദിനംപ്രതി ജനമനസുകളില്‍ ഏറി വരികയാണെന്ന് സ്‌നാപ്ചാറ്റ് വിലയിരുത്തുന്നു. സാമൂഹിക മാധ്യമങ്ങളിലും നിറസാന്നിദ്ധ്യമായ ശൈഖ് ഹംദാന് ഫെയ്‌സ്ബുക്കില്‍ 14 ലക്ഷം പിന്തുടരുന്നവരുണ്ട്. ട്വിറ്ററില്‍ ഇത് 13.7 ലക്ഷവും ഇന്‍സ്റ്റഗ്രാമില്‍ 28 ലക്ഷവുമാണ്. ലോകവുമായും ജനങ്ങളുമായും സംവദിക്കാനുള്ള ശൈഖ് ഹംദാന്റെ ത്വരയാണ് ഇതിലൂടെ വ്യക്തമാവുന്നതെന്ന് തിരഞ്ഞെടുപ്പിന് ശേഷം സ്‌നാപ്ചാറ്റ് വിശദീകരിച്ചു.

---- facebook comment plugin here -----

Latest