Connect with us

Malappuram

എസ് എസ് എഫ് ക്യാമ്പസ് ധര്‍മ സഞ്ചാരത്തിന് നേരെ വിഘടിത വിഭാഗത്തിന്റെ കയ്യേറ്റം

Published

|

Last Updated

വളാഞ്ചേരി: എസ് എസ് എഫ് ക്യാമ്പസ് ധര്‍മ സഞ്ചാരത്തിന്‌നേരെ വളാഞ്ചേരി ഗ്രേസ്‌വാലി ക്യാമ്പസിന് മുന്നില്‍ വിഘടിത വിഭാഗത്തിന്റെ കയ്യേറ്റം. ജില്ലാ ജനറല്‍ സെക്രട്ടറി എം അബ്ദുര്‍റഹ്മാന്‍ ക്യാപ്റ്റാനയ ധര്‍മ സഞ്ചാരത്തില്‍ ജില്ലാ സെക്രട്ടറി സി കെ മുഹമ്മദ് ഫാറൂഖ് പ്രസംഗിക്കുമ്പോഴാണ് ആക്രമണമുണ്ടായത്.
സൗഹാര്‍ദപരമായി ധര്‍മ സഞ്ചാരം നടക്കുന്നതിനിടയിലാണ് ഒരു വിഭാഗം പ്രകോപനമുണ്ടാകാനെത്തിയത്. ന്യൂ ജനറേഷന്‍ തിരുത്തെഴുതുന്നു എന്ന ശീര്‍ഷകത്തില്‍ സന്ദേശ പ്രസംഗം നടത്തുമ്പോഴാണ് കയ്യേറ്റം നടത്തിയത്. പ്രസംഗിക്കുന്നതിനിടയില്‍ മൈക്ക് ബലപ്രയോഗത്തിലൂടെ കൈവശപ്പെടുത്തിയാണ് അക്രമം തുടങ്ങിയത്. പരിപാടി നടക്കുന്ന സ്ഥലത്തേക്ക് ഒരുകൂട്ടം ആളുകളാണ് ബാധപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാന്‍ സംഘടിച്ചെത്തിയത്. ജില്ലയിലെ 100 ക്യാമ്പസുകളിലൂടെ പര്യടനം നടത്തുന്ന ധര്‍മ സഞ്ചാരത്തിന് ഊഷ്മളമായ വരവേല്‍പും സ്വീകരണവുമാണ് ലഭിക്കുന്നത്.
പ്രശ്‌നമുണ്ടായപ്പോള്‍ സഞ്ചാരം കോ-ഓര്‍ഡിനേറ്റര്‍ ശുക്കൂര്‍ സഖാഫി കൊണ്ടോട്ടി, അസിസ്റ്റന്‍ഡ് ലീഡര്‍ അബ്ദുറശീദ് മലപ്പുറം, സഞ്ചാരം സ്ഥിരാംഗങ്ങളായ ഇസ്മാഈല്‍ അല്‍ഫാറൂഖ് കോളജ്, ഇബ്‌റാഹീം ഫാസില്‍ മലബാര്‍ വേങ്ങര, ആസിഫ് റോയല്‍ ബ്രഡ്ജ് കോളജ് എന്നിവര്‍ അക്രമമുണ്ടാക്കിയ സംഘവുമായി സംസാരിച്ച് സംയമനം പാലിച്ചു. അക്രമത്തിനെതിരെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ആവിഷ്‌കാര സ്വാതന്ത്രത്തിനുനേരെയുള്ള കയ്യേറ്റങ്ങളെ പൊതുസമൂഹം വെച്ച് പൊറുപ്പിക്കരുതെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് എം ദുല്‍ഫുഖാറലി സഖാഫി, ട്രഷറര്‍ ടി അബ്ദുനാസര്‍, ക്യാമ്പസ് സെക്രട്ടറി എം കെ മുഹമ്മദ് സ്വഫ്‌വാന്‍, സെക്ടട്ടറി പി കെ അബ്ദു സമദ്, വൈസ് പ്രസിഡന്റ് ശരീഫ് നിസാമി, ഹയര്‍സെക്കന്‍ഡറി കണ്‍വീനര്‍ സയ്യിദ് മുര്‍തള സഖാഫി സംബന്ധിച്ചു.

Latest