Connect with us

Uae

റോബോട്ടിക് സര്‍ജറിയെക്കുറിച്ച് സമ്മേളനം

Published

|

Last Updated

ദുബൈ: വിദഗ്ധരെ പങ്കെടുപ്പിച്ച് റോബോട്ടിക് ശസ്ത്രക്രിയയെക്കുറിച്ച് ആസ്റ്റര്‍ സമ്മേളനം നടത്തി. പ്രമേഹം, കരള്‍വീക്കം, മൂത്രാശയ സംബന്ധമായരോഗങ്ങള്‍, ബ്ലാഡര്‍ അര്‍ബുദം, അമിതവണ്ണം, ശിശുരോഗ ചികിത്സ എന്നിവയെകുറിച്ചുള്ള വിശദമായ ചര്‍ച്ചകളില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
ആസ്റ്റര്‍ ഡി എം ഹെല്‍ത് കെയറിന്റെ തന്നെ സ്ഥാപനമായ സിനെര്‍ജാണ് പരിപാടികള്‍ തയ്യാറാക്കിയത്. മിഡില്‍ ഈസ്റ്റിലേയും ഇന്ത്യയിലേയും ആസ്റ്റര്‍ ആശുപത്രികള്‍, മെഡ്‌കെയര്‍ഹോസ്പിറ്റല്‍ ആന്റ് ക്ലിനിക്‌സ്, മിംസ് ആസ്റ്റര്‍ മെഡ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധ സംഘം കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. ലോകത്തിലെ ഏറ്റവും വിദഗ്ധമായ ചികിത്സാരീതികളെക്കുറിച്ച് ആസ്റ്ററിലെ ഡോക്ടര്‍മാര്‍ക്ക് കൂടുതല്‍ അറിവുപകരുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്. അല്‍ മക്തൂം ഫൗണ്ടേഷന്റെ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂം ഫോര്‍ മെഡിക്കല്‍ സയന്‍സ് എക്‌സിക്യുട്ടീവ് ഡയറക്ടറായ അബ്ദുല്ല ബിന്‍ സൂഖാത്ത് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു. ഏറ്റവും ഫലപ്രദമായ ചികിത്സ നല്‍കുന്നതില്‍ മാത്രമല്ല, തങ്ങളുടെ ഡോക്ടര്‍മാരുടെ വൈദഗ്ധ്യം തുടര്‍പഠനങ്ങളിലൂടെ കൂടുതല്‍ മികവുറ്റതാക്കാന്‍ ആസ്റ്റര്‍ ഡി എം ഹെല്‍ത് കെയര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ചെയര്‍മാനും മാനേജിംഗ് ഡയക്ടറുമായ ഡോ. ആസാദ് മൂപ്പന്‍പറഞ്ഞു.