Connect with us

Kasargod

നഗരസഭാ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് ബീഫാത്തിമക്കിത് രണ്ടാമൂഴം

Published

|

Last Updated

കാസര്‍കോട്: കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണായി മുസ്‌ലിംലീഗിലെ ബീഫാത്തിമ ഇബ്‌റാഹിം രണ്ടാംതവണയും തിരഞ്ഞെടുക്കപ്പെട്ടതോടെ ബീഫാത്തിമയുടെ പൊതുപ്രവര്‍ത്തനരംഗത്തത് തിളങ്ങുന്ന അധ്യായമായി.
ബീഫാത്തിമക്ക് 21വോട്ടും ബി ജെ പിയിലെ സവിത ടീച്ചര്‍ക്ക് 14 വോട്ടും ലഭിച്ചു. ലീഗ് വിമതനായി മത്സരിച്ച് ജയിച്ച റാഷിദ് പൂരണം ബീഫാത്തിമക്ക് അനുകൂലമായി വോട്ട് ചെയ്തു.
സി പി എമ്മിലെ ദിനേശനും അടുക്കത്ത് ബയലില്‍ നിന്ന് ജയിച്ച ഹനീഫും പള്ളം വാര്‍ഡില്‍ നിന്ന് വിജയിച്ച ഹാരിസ് ബന്നുവും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ബീഫാത്തിമയുടെ പേര് എല്‍ എ മഹമൂദ് ഹാജിയാണ് നിര്‍ദേശിച്ചത്. കെ എം അബ്ദുര്‍റഹ്മാന്‍ പിന്താങ്ങി. സവിത ടീച്ചറുടെ പേര് ശ്രീലത ടീച്ചര്‍ നിര്‍ദേശിച്ചു. സന്ധ്യാഷെട്ടി പിന്താങ്ങി.
2005 മുതല്‍ 2010 വരെ ബീഫാത്തിമ കാസര്‍കോട് നഗരസഭാ അധ്യക്ഷയായിരുന്നു.
നഗരസഭയിലെ 12ാം വാര്‍ഡായ കൊല്ലമ്പാടി വാര്‍ഡില്‍ നിന്നാണ് ബീഫാത്തിമ ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടത്.
1995 മുതല്‍ അവര്‍ നഗരസഭാംഗമാണ്. വനിതാ ലീഗ് സംസ്ഥാന സമിതി അംഗം, തയ്യല്‍ തൊഴിലാളി യൂണിയന്‍ (എസ്ടിയു) ജില്ലാ ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ബദിര ചുടുവളപ്പില്‍ വീട്ടില്‍ എ.എച്ച് ഇബ്‌റാഹിമിന്റെ ഭാര്യയാണ്. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, ഹമീദലി ശംനാട്, സി ടി അഹമ്മദലി, എം സി ഖമറുദ്ദീന്‍, ടി ഇ അബ്ദുല്ല, എ അബ്ദുര്‍റഹ്മാന്‍, എ ജി സി ബഷീര്‍ തുടങ്ങിയവര്‍ അഭിനന്ദിച്ചു.

 

Latest