Connect with us

Kasargod

വരള്‍ച്ച നേരിടാന്‍ ജില്ലയില്‍ ഒരുകോടിയുടെ പദ്ധതി

Published

|

Last Updated

കാസര്‍കോട്: ജില്ലയില്‍ വരള്‍ച്ച നേരിടാന്‍ ഒരുകോടി രൂപയുടെ പദ്ധതി തയ്യാറാക്കും. ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീറിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം. ദുരന്തനിവാരണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ ഒരുകോടി രൂപ ഉപയോഗിച്ചാണ് ജില്ലയില്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുക.
കുടിവെള്ള പ്രശ്‌നം രൂക്ഷമായ സ്ഥലങ്ങളില്‍ കുടിവെള്ള സംഭരണികള്‍ സ്ഥാപിക്കും. അതാത് പഞ്ചായത്തുകളാണ് ഇതിന്റെ അറ്റകുറ്റ പണികള്‍ ചെയ്യേണ്ടത്. ചിറകള്‍, തോടുകള്‍, തുടങ്ങിയവ വൃത്തിയാക്കും. തടയണകള്‍ നിര്‍മിക്കുകയും ചെയ്യും. അമ്പതിനായിരം രൂപവരെ വരുന്ന ചെറുകിട പ്രവര്‍ത്തികളാണ് വിവിധയിടങ്ങളില്‍ അനുവദിക്കുക.
ചെക്ക് ഡാമുകള്‍ നിര്‍മ്മിക്കാന്‍ ചെറുകിട ജലസേചനവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുടിവെള്ള സംഭരണി ജില്ലാ നിര്‍മ്മിതി കേന്ദ്രയും പൊതുമരാമത്തുവകുപ്പുമാണ് നിര്‍മ്മിച്ച് നല്‍കുക. ഇതുസംബന്ധിച്ച പ്രൊപോസല്‍ ഉടന്‍ സമര്‍പ്പിക്കണമെന്ന് തഹസില്‍ദാര്‍മാര്‍ക്കും തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കി.
പദ്ധതി ഡിസംബര്‍ 31 നകം പൂര്‍ത്തിയാക്കും.