Connect with us

Malappuram

എസ് എസ് എഫ് ധര്‍മ സഞ്ചാരം ഇന്ന് മൂന്ന് സര്‍വകലാശാലകളില്‍ സമാപിക്കും

Published

|

Last Updated

മലപ്പുറം: ജില്ലയിലെ ക്യാമ്പസുകളില്‍ പുതിയ വര്‍ത്തമാനം രചിച്ച് ക്യാമ്പസ് ധര്‍മ സഞ്ചാരം ഇന്ന് സമാപിക്കും. വൈകുന്നേരം മൂന്ന് മണിക്ക് അലിഗഢ് സര്‍വകലാശാല, മലയാളം സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല എന്നിവിടങ്ങളിലാണ് സമാപനം. ഈ മാസം 16ന് മലപ്പുറം ഗവണ്‍മെന്റ് കോളജില്‍ നിന്ന് ആരംഭിച്ച സഞ്ചാരമാണ് നൂറ് ക്യാമ്പസുകളിലൂടെ പര്യടനം പൂര്‍ത്തിയാക്കി സമാപിക്കുന്നത്. ധര്‍മ സഞ്ചാരത്തിന്റെ ഭാഗമായി ക്യാമ്പസുകളില്‍ ലഘുലേഖ വിതരണം, സ്‌പോര്‍ട്ട് ക്വിസ്, കൊളാഷ്, വിപ്ലവ ഗാനം തുടങ്ങിയ വ്യത്യസ്തമായ പ്രോഗ്രാമുകള്‍ നടന്നു. എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി എം അബ്ദുറഹ്മാന്‍ ക്യാപ്റ്റനായ ധര്‍മ സഞ്ചാരത്തിന്റെ കണ്‍ട്രോളര്‍ കെ വി ഫഖ്‌റുദ്ദീന്‍ സഖാഫിയായിരുന്നു. ധര്‍മ സഞ്ചാരത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ ആദര്‍ശ പ്രഭാഷണം നടന്നു. അലീഗഢ് സര്‍വകലാശാലയില്‍ നടക്കുന്ന സമാപനം സമ്മേളനം മുസ്‌ലിം സ്റ്റുഡന്റ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് മുഹമ്മദ് ശൗക്കത്ത് അല്‍ ബുഖാരി കാശ്മീര്‍ ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം പി കെ മുഹമ്മദ് ശാഫി മുഖ്യ പ്രഭാഷണം നടത്തും. മലയാളം സര്‍വ്വകലാശാലയില്‍ എസ് എസ് എഫ് സംസ്ഥാന ക്യാമ്പസ് സെക്രട്ടറി ഡോ: നൂറുദ്ദീന്‍ റാസി ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് ജില്ലാ സെക്രട്ടറി പി കെ അബ്ദുസമദ് സന്ദേശ പ്രഭാഷണം നടത്തും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നടക്കുന്ന സമാപന സമ്മേളനം എസ് എസ് എഫ് സംസ്ഥാന ഹയര്‍ സെക്കന്‍ഡറി കണ്‍വീനര്‍ സി കെ ശക്കീര്‍ ഉദ്ഘാടനം ചെയ്യും. കെ പി മുഹമ്മദ് യൂസുഫ് സന്ദേശ പ്രഭാഷണം നടത്തും.

Latest