Connect with us

Gulf

കുട്ടികളെ സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് പോലീസ്

Published

|

Last Updated

ദുബൈ: കുട്ടികളെ മാതാപിതാക്കള്‍ സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് ദുബൈ പോലീസ് അഭ്യര്‍ഥിച്ചു.
കുട്ടികളെ രക്ഷിതാക്കള്‍ നിരീക്ഷിക്കണം. അവരില്‍ നിന്ന് കാര്യങ്ങള്‍ ചോദിച്ചറിയണം. അപരിചിതരുമായി ഇടപഴകുന്നതിനെതിരായി കുട്ടികളെ ബോധവത്ക്കരിക്കണം. എന്തെങ്കിലും സംശയകരമായ സാഹര്യം അഭിമുഖീകരിക്കേണ്ടി വന്നാല്‍ രക്ഷിതാക്കളോടും സ്‌കൂള്‍ അധികൃതരോടും അതേക്കുറിച്ച് പറയണം. ആരെങ്കിലും അപരിചിതരെ സ്‌കൂള്‍ ഗേറ്റിന് സമീപം ചുറ്റിത്തിരിയുന്നത് കണ്ടാലും വിദ്യാലയ അധികൃതര്‍ക്ക് വിവരം കൈമാറണം.
ഏത് തരത്തിലുള്ള സാഹചര്യവും നേരിടാന്‍ 24 മണിക്കൂറും ദുബൈ പോലീസിന്റെ ഓപ്പറേഷന്‍സ് റൂം സജ്ജമാണ്. അതേസമയം ജുമൈറയില്‍ അപരിചിതന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ പിന്തുടര്‍ന്നതായ വാര്‍ത്ത പോലീസ് നിഷേധിച്ചു. ഇതുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചിട്ടില്ല. ദുബൈ സുരക്ഷിത നഗരമാണെന്നും പൊതുജനങ്ങള്‍ക്ക് ഒന്നിനെക്കുറിച്ചും ഭയക്കേണ്ട കാര്യമില്ലെന്നും പോലീസ് അധികാരികള്‍ പറഞ്ഞു. നഗരത്തിലെ ഒരു വിദ്യാലയത്തില്‍ പഠിക്കുന്ന രണ്ട് കുട്ടികളെ തട്ടിയെടുക്കാന്‍ കാര്‍ ഡ്രൈവര്‍ ശ്രമിച്ചെന്നതുമായി ബന്ധപ്പെട്ട് വിവിധ വിദ്യാലയങ്ങള്‍ രക്ഷിതാക്കള്‍ക്ക് സര്‍ക്കുലര്‍ അയച്ചിരുന്നു. കുട്ടികളെ നിരീക്ഷിക്കണമെന്ന വിഷയവുമായി ബന്ധപ്പെട്ടായിരുന്നു സര്‍ക്കുലര്‍.
കുട്ടികളോട് അപരിചിതരുമായി ഇടപഴകരുതെന്നും സ്‌കൂള്‍ അധികൃതര്‍ അഭ്യര്‍ഥിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ദുബൈ പോലീസ് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

Latest