Connect with us

Qatar

ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഇ- വിദ്യാഭ്യാസം നിര്‍ബന്ധമാകും

Published

|

Last Updated

ദോഹ: ഡോക്ടര്‍മാരും നഴ്‌സുമാരും ചികിത്സക്ക് ഇലക്‌ട്രോണിക് രീതികള്‍ കൂടുതല്‍ മനസ്സിലാക്കേണ്ടതുണ്ടെന്ന് അധികൃതര്‍. ചികിത്സാ രംഗത്ത് വളരെ എളുപ്പം സൃഷ്ടിക്കുന്നതും എവിടെയിരുന്നും ചികിത്സാ പ്രവര്‍ത്തനങ്ങളെ പിന്തുടരാവുന്നതുമായ ഇല്ക്‌ട്രോണിക് സംവിധാനങ്ങള്‍ പരിശീലിപ്പിക്കുന്നതിന് പദ്ധതി തയാറാക്കി. നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസ് സുപ്രീം കൗണ്‍സിലാണ് പരിശീലനത്തനു നേതൃത്വം നല്‍കുന്നത്.
ഡോക്ടമാര്‍ക്കും പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കുമുള്ള തുടര്‍ച്ചയായ മെഡിക്കല്‍ പരിശീലനത്തിന്റെ ഭാഗമായാണ് ഇലക്‌ട്രോണിക് രീതികള്‍ പരിശീലിപ്പിക്കുക. ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലുമായി ചേര്‍ന്ന് ഖത്വര്‍ ഒരു ആപ്പ് തയാറാക്കിയിട്ടുണ്ട്. ഇലക്‌ട്രോണിക് മെഡിക്കല്‍ വിദ്യാഭ്യാസം എളുപ്പമാക്കാന്‍ സഹായിക്കുന്നതാണിത്. ഇലക്‌ട്രോണിക്‌വത്കരണം മെഡിക്കല്‍ രംഗത്തേക്കുകൂടി കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്ത് ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാവരും ഇല്ക്‌ട്രോണിക് സംവിധാനങ്ങളുടെ ഭാഗമാകണമെന്നും ആപ്ലിക്കേഷന്‍ ഉപയോഗിക്കണമെന്നും നിബന്ധന കൊണ്ടു വരും.
രാജ്യത്ത് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരും നഴ്‌സുമാരുമുള്‍പെടെയുള്ളവര്‍ക്ക് പ്രവര്‍ത്തന ലൈസന്‍സ് ലഭിക്കുന്നതിന് ഇലക്‌ട്രോണിക്‌സ് വിദ്യാഭ്യാസം നിര്‍ബന്ധമാക്കും. ഡോക്ടര്‍മാര്‍ക്ക് തങ്ങളുടെ മേഖലയില്‍ ഉണ്ടായിക്കൊണ്ടരിക്കുന്ന വികസനങ്ങള്‍ മനസ്സിലാക്കാനും ഈ ഇല്ക്‌ട്രോണിക് സംവിധാനങ്ങള്‍ വഴി സാധിക്കും.
മെഡിക്കല്‍ രംഗത്തെ വിവരങ്ങള്‍ കൃത്യതയോടെ ലഭ്യമാകുന്ന രീതിയിലാണ് ആപ്ലിക്കേഷന്‍ തയാറാക്കിയിരിക്കുന്നത്. ഖത്വര്‍ നാഷനല്‍ വിഷന്‍ 2030ന്റെ കൂടി ഭാഗമായാണ് മെഡിക്കല്‍ രംഗത്ത് ഇലക്‌ട്രോണിക്‌വത്കരണം നടപ്പിലാക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തെ മെഡിക്കല്‍ രംഗത്തെ രാജ്യാന്തര തലത്തിലേക്കു ഉയര്‍ത്തുന്നതിനും ബന്ധിപ്പിക്കുന്നതിനും ഇതിലൂടെ സാധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

Latest