Connect with us

National

സോണിയയും രാഹുലും കമ്മീഷന്‍ ഏജന്റുമാര്‍: സുബ്രഹ്മണ്യ സ്വാമി

Published

|

Last Updated

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുമെതിരെ പുതിയ സാമ്പത്തിക ആരോപണങ്ങളുമായി ബി ജെ പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി വീണ്ടും രംഗത്ത്. ഇരുവരും കമ്മിഷന്‍ ഏജന്റുമാരാണെന്നും ഇരുവര്‍ക്കുമായി 2.50 ലക്ഷം കോടിയിലേറെ രൂപ വിലമതിക്കുന്ന സ്വകാര്യ സ്വത്തുണ്ടെന്നുമാണ് സ്വാമിയുടെ പുതിയ ആരോപണം.
രാഹുല്‍ ഗാന്ധി തുര്‍ക്കി പൗരനാണോയെന്ന് തനിക്ക് സംശയമുണ്ടെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. വിവിധ വിദേശ കമ്പനികളുടെ ഡയറക്ടര്‍മാരില്‍ നിന്ന് ഇരുവരും കമ്മിഷന്‍ പറ്റുന്നതായും അഹമ്മദാബാദില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സ്വാമി ആരോപിച്ചു.