Connect with us

Kozhikode

എല്‍ ഡി എഫ് നുണപ്രചാരണം നടത്തുന്നു: യു ഡി എഫ്‌

Published

|

Last Updated

കുറ്റിയാടി: ഗ്രാമപഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയ എല്‍ ഡി എഫ്, യു ഡി എഫ് ജനപ്രതിനിധികളെ അപമാനിക്കുന്ന രീതിയില്‍ നുണ പ്രചാരണം നടത്തുന്നതായി യു ഡി എഫ് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വേളം ബ്ലോക്ക് ഡിവിഷനില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട ബാലാമണിയും ഗ്രാമപഞ്ചായത്ത് 10-ാം വാര്‍ഡില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പി സെ സജീവനും സ്വീകരണം കഴിഞ്ഞ് മടങ്ങുമ്പോള്‍ കൂളികുന്നില്‍ വെച്ച് ഇവരുടെ വാഹനം തടഞ്ഞ് ഒരു സംഘം സി പി എം പ്രവര്‍ത്തകര്‍ ജീപ്പ് ഡ്രൈവര്‍ മിട്ടലേരിക്കല്‍ സിറാജിനെ ക്രൂരമായി മര്‍ദ്ദിച്ച് ഗുരുതരമായി പരുക്കേല്‍പ്പിക്കുകയും മെമ്പര്‍മാരെ അസഭ്യം പറയുകയും ചെയ്തിരുന്നു.
ഈ സംഭവവുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കി. ഈ സംഭവത്തിലും മറ്റൊരു സംഭവത്തിലും സി പി എം പ്രവര്‍ത്തകരെ പ്രതികളാക്കി പോലീസ് കേസെടുത്തിരുന്നു. ഇതില്‍ നിന്ന് മുഖം രക്ഷിക്കുന്നതിന് വേണ്ടി സി പി എം ഉത്തരവാദിത്തപ്പെട്ട നേതാക്കളുടെ അറിവോടെ തായന ബാലാമണി മാനഭംഗ ശ്രമത്തിന് സി പി എം പ്രവര്‍ത്തകരുടെ പേരില്‍ കേസ് കൊടുത്തതാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കാരണമെന്ന് പൊതുജനങ്ങളില്‍ നുണ പ്രചാരണം നടത്തുന്നതായി യു ഡി എഫ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ ടി വി കുഞ്ഞിക്കണ്ണന്‍, കെ സി ബാബു മാസ്റ്റര്‍, പുത്തൂര്‍ മുഹമ്മദലി, മഠത്തില്‍ ശ്രീധരന്‍, വി അബ്ദുര്‍റഹിമാന്‍ പങ്കെടുത്തു.