Connect with us

Malappuram

എസ് എസ് എഫ് ജില്ലാ സമ്മേളനത്തിന് മലപ്പുറം ഒരുങ്ങി

Published

|

Last Updated

മലപ്പുറം: മലപ്പുറത്ത് നടക്കുന്ന കേരള സ്റ്റേറ്റ് സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ജില്ലാ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഈ മാസം 21ന് സുന്നി വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ മൂന്ന് സമ്മേളനങ്ങളാണ് ജില്ലാ ആസ്ഥാനത്ത് നടക്കാനിരക്കുന്നത്. കോളജ് വിദ്യാര്‍ഥികള്‍ക്കായി ക്യാമ്പസ് സമ്മേളനവും ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ഹയര്‍ സെക്കന്‍ഡറി സമ്മേളനവും തുടര്‍ന്ന് പൊതുസമ്മേളനവുമാണ് നടക്കുക. ന്യൂ ജനറേഷന്‍ തിരുത്തെഴുതുന്നു എന്ന സന്ദേശത്തിലാണ് സമ്മേളനം. രാവിലെ ഒമ്പതിന് മലപ്പുറം വലിയങ്ങാടി ശുഹദാ മഖാം സിയാറത്തിന് പി ഇബ്‌റാഹീം ബാഖവി നേതൃത്വം നല്‍കും. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി പി എം മുസ്തഫ കോഡൂര്‍ പതാക ഉയര്‍ത്തും.
മലപ്പുറം വലിയങ്ങാടിയിലെ താജ് ഓഡിറ്റോറിയമാണ് ക്യാമ്പസ് കോണ്‍ഫറന്‍സിന് വേദിയാവുക. രാവിലെ 9.30 ന് ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്യും. മുന്‍ ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞന്‍ ഡോ. അബ്ദുസലാം, എന്‍ അലി അബ്ദുല്ല, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, മലയാളം സര്‍വകലാശാല പ്രൊഫസര്‍ ലാല്‍മോഹന്‍, മുഹമ്മദലി കിനാലൂര്‍, ഡോ. നൂറുദ്ധീന്‍ റാസി, മുഹമ്മദ് ശൗകത്ത് ബുഖാരി കശ്മീര്‍, വി പി എം ഇസ്ഹാഖ് പ്രസംഗിക്കും. ജില്ലയിലെ നൂറില്‍പരം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ നിന്നുള്ള ആയിരം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുക.
മലപ്പുറം കുന്നുമ്മല്‍ ടൗണ്‍ ഹാളാണ് ഹയര്‍ സെക്കന്‍ഡറി സമ്മേളനത്തിന് വേദിയാവുക. പ്രകാശ ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഇബ്‌നു ഹൈസമിന്റെ പേരിലാണ് വേദി അറിയപ്പെടുക. റീഡ് പ്രസ് ഡയറക്ടര്‍ എന്‍ അലി അബ്ദുല്ല, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി കെ ശക്കീര്‍ അരിമ്പ്ര, അലി ബാഖവി ആറ്റുംപുറം, കലാം മാവൂര്‍, മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി സഫറുല്ല തുടങ്ങിയവര്‍ പ്രസംഗിക്കും. ജില്ലയിലെ ഇരുനൂറിലധികം ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങളില്‍ നിന്നുള്ള രണ്ടായിരം പ്രതിനിധികള്‍ സമ്മേളനത്തിലെത്തും.
വൈകുന്നേരം അഞ്ച് മണിക്ക് ഇരു സമ്മേളനങ്ങളിലേയും പ്രതിനിധികള്‍ അണിനിരക്കുന്ന വിദ്യാര്‍ഥി റാലി നടക്കും. ഇരു റാലികളും കോട്ടപ്പടി ഐലന്‍ പോയിന്റില്‍ സംഗമിക്കും. അഭയാര്‍ഥികളുടെ നോവുകള്‍ ലോകത്തിന് കാണിച്ചുതന്ന ഐലന്‍ കുര്‍ദിയോട് ഐക്യദാര്‍ഢ്യപ്പെട്ടാണ് ഐലന്‍പോയിന്റ് നഗരി ഒരുക്കിയിരിക്കുന്നത്.
ഇവിടെ നടക്കുന്ന പൊതുസമ്മേളനം 6.30ന് അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമാ കാര്യദര്‍ശി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍, സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍, സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ മലേഷ്യ, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, കെ എം എ റഹീം സാഹിബ്, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി എന്‍ ജഹ്ഫര്‍ സ്വാദിഖ്, എസ് എസ് എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് എം ദുല്‍ഫുഖാറലി സഖാഫി, ജില്ലാ സെക്രട്ടറി എം അബ്ദുര്‍റഹ്മാന്‍ പ്രഭാഷണം നടത്തും.
ജില്ലയിലെ എസ് എസ് എഫിന്റെ വളര്‍ച്ചയെ അടയാളപ്പെടുത്തുന്ന പുതിയ മുന്നേറ്റത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും കാന്തപുരം നിര്‍വ്വഹിക്കും. എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ് പ്രതിഭകള്‍ അണിനിരക്കുന്ന ഖവാലി ആസ്വാദനത്തോടെയാണ് സമ്മേളനങ്ങള്‍ക്ക് സമാപ്തിയാവുക. വാര്‍ത്താസമ്മേളനത്തില്‍ സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, സുബൈര്‍ കോഡൂര്‍, എം ദുല്‍ഫുഖാറലി സഖാഫി, എം കെ മുഹമ്മദ് സ്വഫ്‌വാന്‍, സയ്യിദ് മുര്‍തള ശിഹാബ് തങ്ങള്‍, എ എ റഹീം പങ്കെടുത്തു.

 

---- facebook comment plugin here -----

Latest