National
പശുവിനെ കൊല്ലുന്നവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
ഹരിദ്വാര്‍: പശുവിനെകൊല്ലുന്നയാള്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്. പശുവിനെ കൊല്ലുന്നവരാരായാലും അവര്‍ ഏതു ജാതി,മത വിഭാഗത്തില്‍പെട്ടയാളായാലും രാജ്യത്തിന്റെ വലിയ ശത്രുക്കളാണ്. അവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ല. ഹരിദ്വാറില്‍ ഗോപാഷ്ട്ടമി ചടങ്ങില്‍ പങ്കെടുക്കവെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ റാവത്ത പറഞ്ഞു.
പശുക്കളെ സംരക്ഷിക്കുന്നതിന്വേണ്ടി സര്‍ക്കാര്‍ കഴിയുന്നതെല്ലാം ചെയ്യും. ഗോവധത്തിനെതിരെ നിയമം കൊണ്ടുവരാനുള്ള നിര്‍ദേശം സര്‍ക്കാര്‍ പാസാക്കിയിട്ടുണ്ടെന്നും പശുത്തൊഴുത്തുകള്‍ നിര്‍മിക്കാന്‍ സ്ഥലം നല്‍കിയ ഏകസംസ്ഥാനം ഉത്തരാഖണ്ഡാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
---- facebook comment plugin here -----