Connect with us

Wayanad

ലീഗിലെ തര്‍ക്കം; പനമരം പഞ്ചായത്ത് പ്രസിഡന്റ് പദം കോണ്‍ഗ്രസിന്‌

Published

|

Last Updated

പനമരം: പനമരം പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ലീഗ് അണികളിലെ തര്‍ക്കം പ്രസിഡന്റ് കോണ്‍ഗ്രസ് ഏറ്റെടുത്തു.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസായിരിന്നു ആദ്യ പ്രസിഡന്റായി ചുമതലയേറ്റത്. എന്നാല്‍ ഇത്തവണ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് മുന്‍തൂക്കം ലഭിച്ചപ്പോള്‍ ആദ്യ പ്രസിഡന്റ് പദം – ലീഗ് തുടക്കം മുതലെ അവകാശവാദം ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസ് ഇത് വിട്ടു കൊടുക്കാന്‍ തയ്യാറായില്ല. കോണ്‍ഗ്രസിലെ എ ഐ വിഭാഗം ഒന്നിച്ചായിരുന്നു പ്രസിഡന്റ് സ്ഥാനം വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നിന്നത്. ഇതിനിടയില്‍ ഐ വിഭാഗത്തിന്റെ ലിസി പത്രോസ്സിനെ പ്രസിഡന്റാക്കണമെന്ന് ഐ വിഭാഗത്തിന്റെ വാശി. മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയിലെ രണ്ട് എക്‌സിക്യുട്ടീവ് അംഗങ്ങളുടെ പിന്തുണ മാത്രമെ ഐ വിഭാഗത്തിന് ലഭിച്ചുളളൂ. അരിഞ്ചേര്‍മലയില്‍ നിന്നും മത്സരിച്ച് വിജയിച്ച ലിസി തോമസിനെ പ്രസിഡന്റാക്കണമെന്ന വാദം എ വിഭാഗത്തിന്റെ വാദം ശക്തമായപ്പോള്‍ ഇതില്‍ പ്രതിഷേധിച്ച് ഐ വിഭാഗം പ്രസിഡന്റ്് ആദ്യം ലീഗിന് കൊടുക്കാന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയില്‍ സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്ന് ലീഗിന് പ്രസിഡന്റ് പദം വിട്ടു കൊടുക്കാന്‍ ഏകദേശം ധാരണയായി. ഇവിടെ മുതലാണ് ലീഗില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്.
ലീഗിലെ പ്രസിഡന്റ്് സ്ഥാനാര്‍ഥിയായി രണ്ട് പേരാണ് രംഗത്ത് വന്നത്.23-ാം വാര്‍ഡില്‍ നിന്നും മത്സരിച്ച് വിജയിച്ച സൗജത്ത് ഉസ്മാനും 10-ാം വാര്‍ഡില്‍ മത്സരിച്ച സുലൈഖ സൈദുമാണ്. ഭൂരിപക്ഷ അംഗങ്ങളും സുലൈഖ സൈദിന് പിന്തുണച്ചു. കഴിഞ്ഞ വര്‍ഷം വൈസ് പ്രസിഡന്റായിരുന്ന സൗജത്ത് ഉസ്മാനെതിരെ ചില അഭിപ്രായ വ്യത്യാസമുളളതിനാലാണ് സുലൈഖാ സൈദിനെ പ്രസിഡന്റായി പരിഗണിക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍ ലീഗിലെ ചിലര്‍ ഇതിനെ എതിര്‍ത്തു. സൗജത്ത് ഉസ്മാനെ പ്രസിഡന്റ്് സ്ഥാനം നല്‍കിയില്ലെങ്കില്‍ വോട്ട് ചെയ്യാന്‍ അവരുടെ ഭാഗത്തുളള മെമ്പര്‍മാരെ പറഞ്ഞയക്കില്ലെന്ന് വാശി പിടിച്ചു. കൂടാതെ 23-ാം വാര്‍ഡില്‍ നിന്നും വിജയിച്ച കൈതക്കലിലെ സൗജത്ത് ഉസ്മാനെ രാത്രി തന്നെ 6-ാം മൈലിലെ ഒരുവീട്ടിലേക്ക് മാറ്റുകയും ചെയ്തു. ഇത് പഞ്ചായത്ത് നേതാക്കളില്‍ അമര്‍ഷത്തിന് കാരണമായി. രാത്രി ഏറെ വൈകിയും പ്രശ്‌നം പരിഹരിക്കാന്‍ ലീഗ് പഞ്ചായത്ത് നേതാക്കള്‍ക്ക് കഴിഞ്ഞില്ല. നേതൃത്വത്തിന്റെ തീരുമാനത്തെ അനുകൂലിക്കാത്തതില്‍ പഞ്ചായത്ത് നേതാക്കള്‍ക്ക് അമര്‍ഷം ഉടലെടുത്തു. ഇതിനിടയില്‍ മൂന്നാമതൊരാളെ പരിഗണിക്കണമെന്ന ആവശ്യം ശക്തമായി. രാത്രി വൈകിയാണ് കോണ്‍ഗ്രസിന് തന്നെ പ്രസിഡന്റ്് പദം വിട്ടു കൊടുക്കാന്‍ ലീഗ് നേതാക്കള്‍ തീരുമാനിച്ചത്.
പ്രസിഡന്റ് പദം ആദ്യം ഐ ഗ്രൂപ്പിന് വേണമെന്ന ആവശ്യം കോണ്‍ഗ്രസിനിടയിലും തര്‍ക്കത്തിന് കാരണമായി.എന്നാല്‍ ചില നേതാക്കളുടെ ഇടപെടല്‍ കാരണം ആദ്യത്തെ രണ്ട് വര്‍ഷത്തില്‍ ഒന്നേകാല്‍ വര്‍ഷം കോണ്‍ഗ്രസിലെ എ വിഭാഗത്തിനും ശേഷിക്കുന്ന ഒന്നേകാല്‍ വര്‍ഷം ഐ വിഭാഗം ഏറ്റെടുക്കാന്‍ ധാരണയായി. കോണ്‍ഗ്രസിലെ എ ഗ്രൂപ്പിന്റെ ലിസി തോമസ് ആദ്യത്തെ പ്രസിഡന്റ്് പദം ഏറ്റെടുത്തത്. ബാക്കി ഒന്നേകാല്‍ വര്‍ഷം ഐ വിഭാഗത്തിലെ ലിസി പത്രോസും പ്രസിഡന്റാകും. ഈ ധാരണ എ ഐ വിഭാഗം അംഗീകരിച്ചതോടെ കോണ്‍ഗ്രസിലെ പ്രശ്‌നത്തിനു പരിഹാരമായി.

Latest