Connect with us

National

ചന്ദ്രബോസ് വധക്കേസ്: സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ഹാജറായില്ല

Published

|

Last Updated

ന്യൂഡല്‍ഹി:ചന്ദ്രബോസ് വധക്കേസില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ ഹാജറായില്ല. നിസാം നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരാകാതിരുന്നത്. കേസ് പുറത്തേക്ക് മാറ്റണമെന്നായിരുന്നു നിസാമിന്റെ ഹര്‍ജി. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മൃദുസമീപനം സ്വീകരിക്കുകയാണ്.സര്‍ക്കാര്‍ അഭിഭാഷകന്‍ എവിടെയാണെന്ന് കോടതി ചോദിച്ചു. പോലീസ് കസ്റ്റഡിയില്‍ തന്നെ ക്രൂരമായി മര്‍ദിക്കുകയാണെന്ന് നിസാം ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.

Latest