Connect with us

Gulf

വേള്‍ഡ് എക്‌സ്‌പോ 2020ന് മുന്നോടിയായി 'ഹോസ്റ്റ് സിറ്റീസ്' തുടങ്ങി

Published

|

Last Updated

“ഹോസ്റ്റ് സിറ്റി” സമ്മേളനത്തില്‍ മന്ത്രി റീം അല്‍ ഹാശിമി സംസാരിക്കുന്നു

ദുബൈ: ദുബൈയില്‍ വേള്‍ഡ് എക്‌സ്‌പോ 2020ന്റെ മുന്നോടിയായി ഹോസ്റ്റ് സിറ്റീസ് എന്ന പേരില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വ്യവസായികളുടെ സമ്മേളനം ആരംഭിച്ചു.
യു എ ഇ മന്ത്രിയും വേള്‍ഡ് എക്‌സ്‌പോ 2020 ഉന്നതാധികാര സമിതി ഡയറക്ടര്‍ ജനറലുമായ റീം അല്‍ ഹാശിമി സമ്മേളനത്തിനെത്തിയവരെ സ്വാഗതം ചെയ്തു. ഹോസ്റ്റ് സിറ്റി എന്ന പേരിലുള്ള ഉച്ചകോടി 2020 വേള്‍ഡ് എക്‌സ്‌പോക്ക് വലിയ ആശയങ്ങള്‍ നല്‍കുമെന്ന് റീം അല്‍ ഹാശിമി പറഞ്ഞു. കായികം, വിനോദം, വാണിജ്യം തുടങ്ങിയ മേഖലകളില്‍ നിന്നുള്ള മുന്‍നിരക്കാരെയാണ് ക്ഷണിച്ചിരിക്കുന്നത്. ഇത്തരം പരിപാടികളില്‍ നിന്ന് ലഭിക്കുന്ന അനുഭവജ്ഞാനം 2020 നടത്തിപ്പിന് കരുത്തുനല്‍കും.
പരിസ്ഥിതി സൗഹൃദവും സ്മാര്‍ടുമായ സംവിധാനങ്ങള്‍ എങ്ങനെ നടപ്പാക്കാമെന്ന് രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനം ചര്‍ച്ച ചെയ്യുന്നുണ്ട്, മന്ത്രി ഹാശിമി വ്യക്തമാക്കി.
വേള്‍ഡ് എക്‌സ്‌പോ 2020 ഒക്‌ടോബര്‍ 20നാണ് ആരംഭിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 2.5 കോടി ആളുകള്‍ സന്ദര്‍ശകരായി എത്തും. ഈ മാസം 25ന് പാരീസില്‍ നടക്കുന്ന യൂറോപ് ഇന്റര്‍നാഷണല്‍ ഡസ് എക്‌സ്‌പൊസീഷന്‍സ് ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യും.

Latest