Connect with us

National

ഗ്രീന്‍പീസിന്റെ അംഗീകാരം റദ്ദാക്കിയ നടപടിക്ക് ഹൈക്കോടതി സ്‌റ്റേ

Published

|

Last Updated

ചെന്നൈ: ഗ്രീന്‍പീസ് ഇന്ത്യയുടെ അംഗീകാരം റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി മദ്രാസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. അംഗീകാരം റദ്ദാക്കിയ തമിഴ്‌നാട് റജിസ്ട്രാര്‍ ഓഫ് സൊസെറ്റീസിന്റെ നടപടി സ്വാഭാവിക നീതിക്ക് നിരക്കാത്തതാണെന്ന് കോടതി വിലയിരുത്തി. വിദേശ ഫണ്ട് അനധികൃതമായി ഉപയോഗിക്കുന്നുവെന്നും,വ്യാവസായിക കുതിപ്പിന് തടസ്സം നില്‍ക്കുന്നുവെന്നും ആരോപിച്ചായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഗ്രീന്‍ പീസിന്റെ അംഗീകാരം റദ്ദാക്കിയത്.

അഭിപ്രായസ്വാതന്ത്ര്യത്തിനെതിരെ ഇന്ത്യയില്‍ നടക്കുന്ന അതിക്രമങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് ഗ്രീന്‍പീസിന്റെ അംഗീകാരം റദ്ദാക്കിയ നടപടിയെന്ന് ഗ്രീന്‍പീസ് ആരോപിച്ചിരുന്നു. ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെയുള്ള സംഘടനകളും ലോകനേതാക്കളും ഇത്തരം എന്‍ജിഒകളുടെ പ്രാധാന്യം ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇന്ത്യയുടെ നടപടിയെന്നും വക്താക്കള്‍ കുറ്റപ്പെടുത്തിയിരുന്നു.