Connect with us

Gulf

ദേശീയ ദിനം; ചമയങ്ങള്‍ക്ക് പോലീസ് മാര്‍ഗ നിര്‍ദേശം

Published

|

Last Updated

അബുദാബി: 44-ാമത് ദേശീയദിനാഘോഷം സംബന്ധിച്ച് അബുദാബി പോലീസ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. അലങ്കാരങ്ങള്‍ സംബന്ധിച്ചാണ് പെരുമാറ്റച്ചട്ടം പുറപ്പെടുവിച്ചത്. ഇതിന്റെ ഭാഗമായി അബുദാബി, അല്‍ ഐന്‍, പടിഞ്ഞാറന്‍ പ്രവിശ്യകള്‍ എന്നീ ഭാഗങ്ങളില്‍ റോഡുകള്‍, ഭൂഗര്‍ഭ തുരങ്കങ്ങള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണം ശക്തമാക്കുമെന്ന് അബുദാബി പോലീസ് ട്രാഫിക് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഖലീഫ മുഹമ്മദ് അല്‍ ഖലീലി വ്യക്തമാക്കി. ട്രാഫിക് ലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കും. ക്യാമറകളും റഡാറുകളും സ്ഥാപിക്കും. നിയമപരമായ നിയന്ത്രണം കര്‍ശനമായും നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. വാഹനങ്ങളുടെ നിറം മാറ്റങ്ങള്‍ നിയമവിധേയമായിരിക്കണം. അശ്ലീലചുവയുള്ള വാക്കുകള്‍ വാഹനത്തില്‍ പതിക്കരുത്. വഴിയിലൂടെ നടന്നുപോകുന്നവരെ ഉപദ്രവിക്കരുത്. ശരീരത്തിലേക്ക് ദ്രാവകങ്ങളോ വാതകങ്ങളോ പ്രയോഗിക്കരുത്, വാഹനങ്ങളുടെ എന്‍ജിനുകളില്‍ പരിവര്‍ത്തനമുണ്ടാക്കുന്നതും ശിക്ഷാര്‍ഹമാണ്, അദ്ദേഹം പറഞ്ഞു.
നാളെ (ഞായര്‍)മുതല്‍ ഡിസംബര്‍ ആറ് വരെയാണ് ദേശീയദിനാഘോഷം. ഈ കാലയളവില്‍ മാത്രമേ വാഹനങ്ങള്‍ അലങ്കരിക്കാന്‍ അനുവദിക്കുകയുള്ളൂ. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ദേശീയദിനം ആഘോഷിക്കാനും അവസരമൊരുക്കും. ദേശീയ ദിനാഘോഷം ആസ്വദിക്കാനും അരാജകത്വവും അസ്വസ്ഥതകളുമില്ലാതാക്കാനും എല്ലാവരും സഹകരിക്കണമെന്നും നിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

Latest