Connect with us

Ongoing News

എല്‍ക്ലാസികോ: ബാഴ്‌സക്ക് തകര്‍പ്പന്‍ ജയം

Published

|

Last Updated

മാഡ്രിഡ്: ലോകം ഉറ്റുനോക്കിയ റയല്‍-ബാഴ്‌സ എല്‍ക്ലാസികോ പോരാട്ടത്തില്‍ ബാഴ്‌സലോണക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് വമ്പന്‍മാരുടെ പോരാട്ടത്തില്‍ ബാഴ്‌സ റയലിനെ തറപറ്റിച്ചത്. സുവാരസ്, നെയ്മര്‍, ഇനിയസ്റ്റ എന്നിവരാണ് ബാഴ്‌സക്കായി ഗോളുകള്‍ നേടിയത്. സുവാരസ് രണ്ട് ഗോളുകള്‍ നേടി.

കളിയുടെ ആദ്യാവസാനം ബാഴ്‌സലോണയുടെ ശക്തമായ മുന്നേറ്റമാണ് കണ്ടത്. അതിവേഗത്തിലുള്ള നീക്കങ്ങളുമായാണ് ബാഴ്‌സ കളിയുടെ ഗതി നിയന്ത്രിച്ചത്. റയലിന് കളിയില്‍ കാര്യമായ മുന്നേറ്റങ്ങള്‍ നടത്താനായില്ല. അവസാന നിമിഷങ്ങളില്‍ റയല്‍ ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല.

Latest