Connect with us

Kozhikode

എസ് എം എ സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് പരീക്ഷ 29ന്

Published

|

Last Updated

കോഴിക്കോട്: സുന്നി വിദ്യാഭ്യാസ ബോര്‍ഡ് അംഗീകരിച്ച എല്ലാ മദ്‌റസകളിലെയും (ബോര്‍ഡിംഗ്, ഇംഗ്ലീഷ് മീഡിയം ഉള്‍പ്പെടെ) വിദ്യാര്‍ഥികള്‍ക്കു വേണ്ടി സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി നടത്തുന്ന സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് പരീക്ഷ ഈ മാസം 29ന് രാവിലെ ഒമ്പതിന് വിവിധ കേന്ദ്രങ്ങളില്‍ വെച്ച് നടക്കും.
മദ്‌റസാ വിദ്യാഭ്യാസത്തിന് ഉത്തേജനം നല്‍കാനും മദ്‌റസാ തലത്തില്‍ പുതിയ അവസരങ്ങള്‍ ഒരുക്കാനുമായി സംവിധാനിച്ചിട്ടുള്ളതാണ് സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് പരീക്ഷ. മദ്‌റസാ വിദ്യാര്‍ഥികളില്‍ പഠന തത്പരത വളര്‍ത്തിയെടുത്ത് കാലത്തോടൊപ്പം നടക്കാന്‍ പ്രാപ്തരാക്കുകയാണ് ലക്ഷ്യം.
മൂന്നാം ക്ലാസ് മുതല്‍ 12 വരെ 5 വിഭാഗങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് പരീക്ഷ നടത്തുന്നത്. 40% ചോദ്യങ്ങള്‍ സ്‌കൂള്‍/പൊതുവിജ്ഞാനത്തില്‍ നിന്നും 60% ചോദ്യങ്ങള്‍ മദ്‌റസ/ഇസ്‌ലാമിക വിഷയങ്ങളില്‍ നിന്നുമാണ് ഉണ്ടാവുക. വിദ്യാര്‍ഥികളെ പരീക്ഷക്ക് തയ്യാറെടുപ്പിക്കാന്‍ വേണ്ടി സ്റ്റേറ്റ് ഡയറക്ടറേറ്റ് പരീക്ഷാ ഗൈഡ് പുറത്തിറക്കിയിരുന്നു.
അതത് ജില്ലകളില്‍ പരീക്ഷ കൃത്യമായും സുഗമമായും നടത്തുവാനും പരീക്ഷാ സെന്ററുകളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാനും ജില്ലാ-ഡിവിഷന്‍ സൂപ്രണ്ടുമാര്‍, റീജ്യനല്‍ സൂപ്രണ്ടുമാര്‍ (സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ റെയിഞ്ച് എക്‌സാം സെക്രട്ടറി), റീജ്യനല്‍ ഡപ്യൂട്ടി സൂപ്രണ്ടുമാര്‍ (എസ് എം എ റീജ്യനല്‍ സെക്രട്ടറി), ചീഫ് എക്‌സാമിനര്‍മാര്‍ (സെന്ററിലെ സദര്‍ ഉസ്താദ്) എന്നിവര്‍ നേതൃത്വം നല്‍കും.
ജില്ലാ സൂപ്രണ്ടുമാര്‍: കാസര്‍കോട്: ബഷീര്‍ പുളിക്കൂര്‍ (9446040629), കണ്ണൂര്‍: ഇസ്മാഈല്‍ മാസ്റ്റര്‍ (9496835471), വയനാട്: അബ്ദുല്‍ ഗഫൂര്‍ നിസാമി (9539184123), കോഴിക്കോട്: അബ്ദുറഹ്മാന്‍ മാസ്റ്റര്‍ പെരുമണ്ണ (9947668567), മലപ്പുറം ഈസ്റ്റ്: ജമാല്‍ കരുളായി (9495454477), മലപ്പുറം വെസ്റ്റ്: അബ്ദുസ്സലാം മാസ്റ്റര്‍ തുവ്വക്കാട് (9447832303), പാലക്കാട്: അലിയാര്‍ മാസ്റ്റര്‍ (9447836089), തൃശൂര്‍: സൈനുദ്ദീന്‍ ഇര്‍ഫാനി മാണൂര്‍ (8086149934), എറണാകുളം: ഡോ. എ ബി അലിയാര്‍ (9447054139), ആലപ്പുഴ: അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ചന്തിരൂര്‍ (9388977594), കോട്ടയം: നവാസ് എ ഖാദര്‍ (8547611280), തിരുവനന്തപുരം: എ റിയാസുദ്ദീന്‍ (9895026948), നീലഗിരി: കെ എ ശറഫുദ്ദീന്‍ (9489861188)
ഡിവിഷന്‍ സൂപ്രണ്ടുമാര്‍: തലശ്ശേരി: വി വി അബൂബക്കര്‍ സഖാഫി (9539184123), തളിപ്പറമ്പ്: അബ്ദുര്‍റഹ്മാന്‍ കല്ലായി (9446565213); കോഴിക്കോട്: അശ്‌റഫ് സഖാഫി തിരുവണ്ണൂര്‍ (9847408121), മുക്കം: യു പി അബ്ദുല്ല മാസ്റ്റര്‍ (9496219127), താമരശ്ശേരി: ഉസ്മാന്‍ മാസ്റ്റര്‍ അണ്ടോണ (9562839679), വടകര: ഇബ്‌റാഹിം മാസ്റ്റര്‍ (9446196343), മലപ്പുറം: സുലൈമാന്‍ ഇന്ത്യനൂര്‍ (9744560959), മഞ്ചേരി: അബ്ദുല്ലത്വീഫ് മഖ്ദൂമി (9745635200), നിലമ്പൂര്‍: മഹ്‌റൂഫ് മാസ്റ്റര്‍ (9447283022), കൊണ്ടോട്ടി: രായിന്‍കുട്ടി മാസ്റ്റര്‍ (9446450117), പൊന്നാനി: സകീര്‍ നാളിശ്ശേരി (9947311373), തിരൂരങ്ങാടി: പി കെ മുഹമ്മദ് ബഷീര്‍ (9895435944), പാലക്കാട്: മുഹമ്മദ് കുട്ടി മാസ്റ്റര്‍ (9846371947)
ഓരോ പരീക്ഷാ സെന്ററിലേക്കും അമ്പത് പരീക്ഷാര്‍ഥത്ഥികള്‍ക്ക് ഒരാള്‍ എന്ന നിലക്ക് ഇന്‍വിജിലേറ്റര്‍മാരെ സ്റ്റേറ്റ് ഡയറക്ടറേറ്റ് നിയമിക്കും. ഇന്‍വിജിലേറ്റര്‍മാരും ചീഫ് എക്‌സാമിനറും ചേര്‍ന്നാണ് പരീക്ഷ നടത്തേണ്ടത്. ഞായറാഴ്ച രാവിലെ 8.30ന് വിദ്യാര്‍ഥികള്‍ പരീക്ഷാഹാളിലെത്തണം. 8.45ന് ഒന്നാം ബെല്‍ അടിക്കും. 15 മിനിറ്റ് കൂള്‍ ഓഫ് ടൈം ആയിരിക്കും. വിദ്യാര്‍ഥികളെ കൃത്യമായി പരീക്ഷാ ഹാളില്‍ എത്തിച്ച് പരീക്ഷ വിജയിപ്പിക്കാന്‍ സഹകരിക്കണമെന്ന് സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് എക്‌സാം സ്റ്റേറ്റ് ഡയറക്ടര്‍ ഇ യഅ്ഖൂബ് ഫൈസി, കണ്‍ട്രോളര്‍ അബ്ദുല്‍ അസീസ് ഫൈസി കാട്ടുകുളങ്ങര, കണ്‍വീനര്‍ മുഹമ്മദലി ഫൈസി കണിയാമ്പറ്റ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.