Connect with us

International

ഐഎസ് വിരുദ്ധ പോരാട്ടത്തില്‍ റഷ്യയുമായി കൈകോര്‍ക്കാന്‍ തയ്യാറെന്ന് യുഎസ്

Published

|

Last Updated

ക്വാലാലംപൂര്‍: ഐഎസ് വിരുദ്ധ പോരാട്ടത്തെ യുഎസ് മുന്നില്‍ നിന്ന് നയിക്കുമെന്ന് പ്രസിഡന്റ് ബരാക് ഒബാമ. ഇതിനായി കൈകോര്‍ക്കാന്‍ റഷ്യ തയ്യാറാകണം. സിവിലിയന്‍മാരെ കൊന്നൊടുക്കുന്ന ഐഎസ് നടപടി അംഗീകരിക്കാനാവില്ല. ഇതിനെതിരെ ലോകം ഒറ്റക്കെട്ടായി പോരാടുമെന്നും ആസിയാന്‍ ഉച്ചകോടിയില്‍ സംസാരിക്കവെ ഒബാമ പറഞ്ഞു.

സിറിയന്‍ പ്രസിഡന്റ് ബഷാറുല്‍ അസദിനു റഷ്യ നല്‍കുന്ന പിന്തുണ അവസാനിപ്പിക്കണം. ഐഎസ് ഭീകരരെക്കാളുപരിയായി സിറിയന്‍ വിമതരെ നേരിടുന്നതിലാണ് സിറിയയില്‍ റഷ്യ ശ്രദ്ധചെലുത്തുന്നത്. ഈ സാഹചര്യം മുതലെടുത്ത ഐഎസ് ഭീകരര്‍ സിറിയയിലും ഇറാഖിലും ചുവടുറപ്പിച്ചു. ഇപ്പോള്‍ മറ്റു രാജ്യങ്ങളിലേക്കും തങ്ങളുടെ ഭീകരപ്രവര്‍ത്തന ശൃംഖല വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നു. വിവിധ രാജ്യങ്ങളില്‍ നടത്തുന്ന ആക്രമണങ്ങളിലൂടെ ലോകത്ത് ഭീതി പടര്‍ത്താനാണ് ഐഎസ് ശ്രമിക്കുന്നത്. ഇതിന്റെ ഫലമാണ് 130 പേര്‍ കൊല്ലപ്പെട്ട പാരീസ് ആക്രമണം. ഇക്കാര്യം മനസിലാക്കി അസദിനു നല്‍കുന്ന പിന്തുണ അവസാനിപ്പിക്കാന്‍ റഷ്യ തയാറാകണം-ഒബാമ പറഞ്ഞു.

Latest