Connect with us

Gulf

ഉംറ തീര്‍ഥാടകരുടെ വരവ് ആരംഭിച്ചു

Published

|

Last Updated

മക്ക: ഈ സീസണിലെ ഉംറ തീര്‍ഥാടകരുടെ വരവ് തുടങ്ങി. ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഉംറ സംഘം മക്കയിലെത്തി. പുതിയ ഉംറ സീസണ്‍ ആരംഭിച്ചതോടെ വിദേശ തീര്‍ഥാടകരുടെ ഒഴുക്ക് തുടങ്ങി. ഇന്തോനേഷ്യയില്‍ നിന്നുള്ള സംഘമാണ് ആദ്യം സൗദിയില്‍ എത്തിയത്. ശേഷം 239 അംഗ മലയാളീ സംഘം ജിദ്ദാ വിമാനത്താവളത്തില്‍ എത്തി. ഈ സീസണില്‍ ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ ഉംറ സംഘമാണിത്. സ്വകാര്യ ഗ്രൂപ്പുകള്‍ വഴി മാത്രമാണ് തീര്‍ഥാടകര്‍ ഇന്ത്യയില്‍ നിന്നും ഉംറക്കെത്തുന്നത്. ഭൂരിഭാഗം തീര്‍ഥാടകരും ഉംറക്കെത്തുന്നത് രണ്ട് ആഴ്ച്ചത്തെ പാക്കേജിലാണ്.

ഇന്ത്യയില്‍ നിന്നും ലക്ഷക്കണക്കിനു തീര്‍ഥാടകര്‍ ഇത്തവണ ഉംറക്കെത്തും. സാധാരണയായി 14 ദിവസത്തെ പാക്കേജാണ് ഉംറ ഗ്രൂപ്പുകള്‍ നല്‍കുന്നത്. ഇതില്‍ കൂടുതല്‍ തീര്‍ഥാടകരും 10 ദിവസം മക്കയിലും നാല് ദിവസം മദീനയിലും ആയിരിക്കും. കേരളത്തില്‍ നിന്നും ഏതാണ്ട് അറുപതിനായിരത്തോളം രൂപയാണ് ഉംറ പാക്കേജിനായി ഗ്രൂപ്പുകള്‍ ഈടാക്കുന്നത്.

ഉംറ വിസ അനുവദിക്കുന്നതും തീര്‍ഥാടകരുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതും ഈട്രാക്ക് സംവിധാനം വഴിയാണ്. ഇതോടെ നടപടി ക്രമങ്ങള്‍ സുതാര്യമാകുകയും പുണ്യസ്ഥലങ്ങളില്‍ തീര്‍ഥാടകര്‍ക്ക് മെച്ചപ്പെട്ട സേവനം ലഭിക്കുകയും ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്.

Latest